കേരളത്തില്‍ മൂന്ന് ദിവസം തുടര്‍ച്ചയായി പ്രവര്‍ത്തിക്കില്ല; അറിയാം ഡിസംബറിലെ ബാങ്ക് അവധികള്‍

പതിവ് പോലെ ഡിസംബറിലും രാജ്യത്ത് നിരവധി ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല.
bank holiday
bank holidayപ്രതീകാത്മക ചിത്രം
Edited By:
Updated on: 
1 min read

പതിവ് പോലെ ഡിസംബറിലും രാജ്യത്ത് നിരവധി ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. പ്രാദേശിക, ദേശീയ അവധികളും ഞായറാഴ്ചകളും രണ്ടാമത്തെ ശനിയാഴ്ചയും നാലാമത്തെ ശനിയാഴ്ചയും അടക്കമാണ് അവധി വരുന്നത്. സംസ്ഥാനാടിസ്ഥാനത്തില്‍ ബാങ്കുകളുടെ അവധി ദിനങ്ങളില്‍ വ്യത്യാസമുണ്ടാകും. വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്ത രീതിയിലാണ് ബാങ്കുകള്‍ക്ക് അവധി വരുന്നത്.

കേരളത്തില്‍ ഞായറാഴ്ചകളിലും രണ്ടാമത്തെ ശനിയാഴ്ചയും നാലാമത്തെ ശനിയാഴ്ചയും ബാങ്കിന് അവധിയാണ്. ഡിസംബറില്‍ ക്രിസ്മസ്, ഞായറാഴ്ച അടക്കം കേരളത്തില്‍ മൊത്തം ഏഴ് ദിവസമാണ് ബാങ്ക് അവധിയുള്ളത്. ക്രിസ്മസ് 25നാണ്. ഡിസംബര്‍ 26 നാലാം ശനിയാഴ്ചയാണ്. 27 ഞായറാഴ്ചയാണ്. അതിനാല്‍ തുടര്‍ച്ചയായി മൂന്ന് ദിവസം ബാങ്കിന്‍റെ പ്രവര്‍ത്തനം ഉണ്ടാവില്ല. അവധി സമയത്തും ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്താന്‍ സാധിക്കുമെന്നത് ഇടപാടുകാര്‍ക്ക് ആശ്വാസമാണ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന ഹോളിഡേ കലണ്ടര്‍ അനുസരിച്ചാണ് ഡിസംബര്‍ മാസത്തില്‍ ബാങ്ക് അവധി വരുന്നത്. അവധിയും അവധി ബാധകമാകുന്ന സംസ്ഥാനങ്ങളുടെയും പട്ടിക താഴെ:

ഡിസംബര്‍ 1- ചൊവ്വാഴ്ച- അരുണാചല്‍ പ്രദേശിലും നാഗാലാന്‍ഡിലും അവധി

ഡിസംബര്‍ 3- വ്യാഴാഴ്ച- ഗോവയില്‍ അവധി

ഡിസംബര്‍ 6- ഞായറാഴ്ച

ഡിസംബര്‍ 9,10,11- ബുധന്‍, വ്യാഴം, വെള്ളി- സിക്കിമില്‍ അവധി

ഡിസംബര്‍ 12- രണ്ടാം ശനിയാഴ്ച

ഡിസംബര്‍ 13- ഞായറാഴ്ച

ഡിസംബര്‍ 18- വെള്ളിയാഴ്ച- മേഘാലയയില്‍ അവധി

ഡിസംബര്‍ 19- ശനിയാഴ്ച- ഗോവയില്‍ അവധി

ഡിസംബര്‍ 20- ഞായറാഴ്ച

ഡിസംബര്‍ 24- വ്യാഴാഴ്ച- മിസോറാം, നാഗാലാന്‍ഡ്, മേഘാലയ എന്നി സംസ്ഥാനങ്ങളില്‍ അവധി

ഡിസംബര്‍ 25- വെള്ളിയാഴ്ച- ക്രിസ്മസ്

ഡിസംബര്‍ 26- നാലാം ശനിയാഴ്ച

ഡിസംബര്‍ 27- ഞായറാഴ്ച

ഡിസംബര്‍ 30- ബുധനാഴ്ച- മേഘാലയയില്‍ അവധി

ഡിസംബര്‍ 31- വ്യാഴാഴ്ച- മിസോറാമില്‍ അവധി

bank holiday
ക്രെഡിറ്റ് സ്‌കോര്‍ കുറവില്‍ ആശങ്ക വേണ്ട!, മലയാളിക്ക് എളുപ്പത്തില്‍ സോളാര്‍ പ്ലാന്റ് സ്ഥാപിക്കാം, ഇളവുമായി ബാങ്കുകള്‍, സബ്‌സിഡി 78,000 രൂപ വരെ
bank holiday
ചാഞ്ചാടി സ്വര്‍ണവില; ഇന്ന് ഒറ്റയടിക്ക് 400 രൂപ കുറഞ്ഞു
Summary

December 2026 bank holidays: Banks to remain closed on these dates

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER