doctors strike  
Kerala

നിലപാട് കടുപ്പിച്ച് സര്‍ക്കാര്‍; സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് ഡയസ്‌നോണ്‍

. സമരത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള ഡോക്ടര്‍മാരുടെ പട്ടിക, പഞ്ചിങ് അറ്റന്റന്‍സ് സ്റ്റേറ്റ്മെന്റ് സഹിതം ഇന്നു തന്നെ ഹാജരാക്കാനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ശമ്പളക്കുടിശിക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ക്കെതിരെ ഡയസ്നോണ്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍. സമരത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള ഡോക്ടര്‍മാരുടെ പട്ടിക, പഞ്ചിങ് അറ്റന്റന്‍സ് സ്റ്റേറ്റ്മെന്റ് സഹിതം ഇന്നു തന്നെ ഹാജരാക്കാനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

ആരോഗ്യ വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള ഡോക്ടര്‍മാര്‍ ഒപി ബഹിഷ്‌ക്കരിച്ചും മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള സര്‍ജറികള്‍ മാറ്റിവച്ചും അക്കാദമിക് രംഗത്ത് നിര്‍വഹിക്കേണ്ട ചുമതലകളില്‍നിന്ന് ഒഴിഞ്ഞുമാറിയും പണിമുടക്ക് നടത്തുന്നതിനാല്‍ ഈ കാലയളവില്‍ ഡയസ്നോണ്‍ പ്രഖ്യാപിക്കുന്നുവെന്നാണ് ആരോഗ്യവകുപ്പിന്റെ ഉത്തരവില്‍ പറയുന്നത്. സമരത്തിലുള്ള ഡോക്ടര്‍മാരില്‍ ചിലര്‍ ഹാജര്‍ രേഖപ്പെടുത്തിയശേഷം സമരത്തില്‍ പങ്കെടുക്കുന്നതായ ആരോപണവും ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ഉത്തരവില്‍ പറയുന്നു.

ഡോക്ടര്‍മാര്‍ നടത്തുന്ന ഒപി ബഹിഷ്‌കരണം നാലാം ദിവസത്തിലേക്കു കടന്നപ്പോഴാണ് സര്‍ക്കാര്‍ നിലപാട് കടുപ്പിച്ചിരിക്കുന്നത്.

Government declares 'Dies Non' against striking doctors

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

‘എന്തോ ​ദുരുദ്ദേശമുണ്ട്‘; വഖഫ് ബോർഡിൽ യുഡിഎഫിനെതിരെ പിണറായി വിജയൻ

100 മീറ്റർ വെറും '9.39' സെക്കൻഡിൽ! ഉസൈൻ ബോൾട്ടിനെ വെല്ലും 'ടിയാൻ​ഗോങ് റോബോട്ട്'! (വിഡിയോ)

തുടിയുടെ താളത്തിനപ്പുറം: കമ്പളനാട്ടിയുടെ മറഞ്ഞ ചരിത്രം

''മനസ്സിനക്കരെ' സെറ്റിലേക്ക് തിരികെ പോകാന്‍ തോന്നുന്നു'; ചിരിച്ച് തമാശകള്‍ പറഞ്ഞ് നയന്‍താര

'മാസപ്പടി കേസില്‍ ഇഡിക്ക് രാഷ്ട്രീയ ലക്ഷ്യങ്ങള്‍, സിപിഎം നേതാക്കളെ ഭയപ്പെടുത്താമെന്ന ധാരണ വേണ്ട'