തിരുവനന്തപുരം: സംസ്ഥാന വിജിലന്‍സിന്റെ ടി സെക്ഷനെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കി സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. 2016ലും സമാനമായ ഉത്തരവ് ഇറങ്ങിയിരുന്നു. എന്നാല്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് ഒടുവില്‍ സര്‍ക്കാര്‍ പിന്നീട് ഉത്തരവ് പിന്‍വലിക്കുകയായിരുന്നു.
രാഷ്ട്രീയ നേതാക്കള്‍, മന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന കേസുകളിലെ നിര്‍ണായക വിവരങ്ങള്‍ കൈകാര്യം ചെയ്യുന്ന വിഭാഗമാണ് വിജിലന്‍സിലെ ടി സെക്ഷന്‍. വിജ്ഞാപമിറങ്ങിയതോടെ ഈ സെക്ഷനിലെ നിര്‍ണായക വിവരങ്ങള്‍ വിവരാവകാശ നിയമം അനുസരിച്ച് പൊതുജനങ്ങള്‍ക്ക് ലഭിക്കില്ല. ഏതൊക്കെ രേഖകള്‍ ടി സെക്ഷനിലേക്ക് മാറ്റണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ക്ക് തീരുമാനിക്കാം. രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടുന്ന കേസുകള്‍ അടക്കം ആര്‍ടിഐയില്‍ നിന്ന് മറയ്ക്കാനുള്ള നീക്കമാണിതെന്ന തരത്തില്‍ ആക്ഷേപങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.
രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടുന്ന കേസുകള്‍ ടി സെക്ഷനിലേക്ക് മാറ്റിയാല്‍ ആര്‍ടിഐ പ്രകാരം പുറത്തുവരില്ല. വിവരാവകാശ നിയമം ആദ്യം വന്നപ്പോള്‍ രഹസ്യ സെക്ഷനായ ടി സെക്ഷനെ ഒഴിവാക്കിയിരുന്നു. എന്നാല്‍ 2022 ല്‍ ഈ സെക്ഷന്‍ വീണ്ടും വിവരാവകാശ പരിധിയില്‍പ്പെടുത്തുകയായിരുന്നു. ഇപ്പോള്‍ വീണ്ടും വിവരാവകാശത്തില്‍ നിന്നും ഒഴിവാക്കി വിജ്ഞാപനമിറക്കിയിരിക്കുകയാണ്. പൊലീസ് ആസ്ഥാനത്തെയും ക്രൈംബ്രാഞ്ചിലേയും ടി സെക്ഷനെ ആര്‍ടിഐയില്‍ നിന്നും നേരത്തെ ഒഴിവാക്കിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates