'പ്രോജക്ട് സീറോ' പദ്ധതി 
Kerala

അഴിമതിരഹിത കേരളം കെട്ടിപ്പടുക്കാം; 'പ്രോജക്ട് സീറോ' വിജിലന്‍സ് കമാന്‍ഡോ പദ്ധതിയുമായി സർക്കാർ

അഴിമതി റിപ്പോര്‍ട്ട് ചെയ്യാന്‍ 1064 എന്ന ടോള്‍ ഫ്രീ നമ്പറിലേക്ക് പൊതുജനങ്ങൾക്ക് വിളിക്കാം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

തിരുവനന്തപുരം: അഴിമതിരഹിതവും സുതാര്യവുമായ കേരളം കെട്ടിപ്പടുക്കുന്നതിനായി സംസ്ഥാന വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ, 'പ്രോജക്ട് സീറോ' വിജിലന്‍സ് കമാന്‍ഡോ പദ്ധതി ആരംഭിച്ചു. യുവാക്കളുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. സമൂഹത്തില്‍ നിന്ന് അഴിമതി പൂര്‍ണ്ണമായി തുടച്ചുനീക്കുക എന്ന സര്‍ക്കാര്‍ ലക്ഷ്യത്തിലേക്കുള്ള ഉറച്ച ചുവടുവെപ്പാണ് 'പ്രോജക്ട് സീറോ' പദ്ധതിയെന്ന് സർക്കാർ വ്യക്തമാക്കി.

അഴിമതി റിപ്പോര്‍ട്ട് ചെയ്യാന്‍ 1064 എന്ന ടോള്‍ ഫ്രീ നമ്പറിലേക്ക് പൊതുജനങ്ങൾക്ക് വിളിക്കാം. പദ്ധതിയുടെ ഭാഗമാകാന്‍ താല്പര്യമുള്ള യുവാക്കള്‍ക്ക് www.vigilance.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി വിജിലന്‍സ് കമാന്‍ഡോ ആയി രജിസ്റ്റര്‍ ചെയ്യാവുന്നതാണെന്നും സർക്കാർ അറിയിച്ചു.

കൈമടക്ക് കൊടുക്കാതെ സർക്കാർ ഓഫീസുകളിൽ നിന്നും സേവനങ്ങൾ പാവങ്ങൾക്ക് ലഭിക്കണമെന്ന് ഉറപ്പുവരുത്തുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. എവിടെ അഴിമതി കണ്ടാലും പൊതുജനത്തിന് അറിയിക്കാം. സർക്കാർ ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങൾ പകർത്തി നൽകുന്ന പൊതുജനങ്ങൾക്ക് പാരിതോഷികം നൽകും. വിവരം നൽക്കുന്നവരുടെ പേര് പുറത്തുവിടില്ല.

Against Corruption: Government Launches 'Project Zero' Vigilance Commando Initiative

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സുരേഷ് ബാബു സ്വയം മാറിയെന്നാണ് പറഞ്ഞത്, കുത്തിച്ചോദിക്കാന്‍ ഉദ്ദേശിക്കുന്നില്ല: പികെ ശ്രീമതി

നാളെ ഹാജരാകില്ലെന്ന് ഇഡിയോട് പിണറായി, കോണ്‍ഗ്രസ് അധികാരത്തിലെത്തില്ലെന്ന് അമിത് ഷാ, ത്രില്ലറിൽ 'ഇന്ത്യ'; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

രശ്മികയ്ക്ക് മോഹന്‍ലാലിനെ അറിയില്ലേ? നടി പറഞ്ഞതും മലയാളി കേട്ടതും; സത്യാവസ്ഥ ഇതാണ്

'വലിയ പ്ലാനൊന്നുമില്ല...'; റെക്കോര്‍ഡ് റണ്‍വേട്ടയുടെ 'രഹസ്യം' വെളിപ്പെടുത്തി സഞ്ജു

സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള പൊലീസുകാരുടെ ലഗേജ് അലവൻസ് ഇരട്ടിയായി വർധിപ്പിച്ചു; മെസ്സ് അലവൻസും കൂട്ടി