Vellappally Natesan file
Kerala

സൂംബയുമായി സർക്കാർ മുന്നോട്ട് പോകണം; പൂർണ്ണ പിന്തുണയെന്ന് വെള്ളാപ്പള്ളി നടേശന്‍

മതവികാരം വ്രണപ്പെടുത്താനാണ് ശ്രമം നടക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: സ്‌കൂളുകളിലെ സൂംബയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകണമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സൂംബയെ എസ്എൻഡിപി പൂർണമായും പിന്തുണയ്ക്കുന്നു. സൂംബയെ എതിര്‍ക്കുന്ന ഒരു വിഭാഗം മുസ്ലിം നേതൃത്വത്തിന്റെ നിലപാട് ശരിയല്ല. വെറുതെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയാണ്. ഈ ശ്രമങ്ങളില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്‍മാറണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

മതവികാരം വ്രണപ്പെടുത്താനാണ് ശ്രമം നടക്കുന്നത്. മത രാജ്യമോ മത സംസ്ഥാനമോ സൃഷ്ടിക്കാന്‍ ശ്രമമെന്ന് ആരെങ്കിലും പറഞ്ഞാല്‍ തെറ്റ് പറയാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലമ്പൂർ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിച്ചു. അത് അംഗീകരിക്കണം. അതേസമയം എൽഡിഎഫ് തോറ്റുവെന്ന് പറയാനാവില്ല. ഇടതുപക്ഷം നല്ല വോട്ട് നേടിയെന്നും വെള്ളാപ്പള്ളി പറഞ്ഞു.

നിലമ്പൂര്‍ സീറ്റ് യുഡിഎഫിന്റേതാണ്. അവർ ജയിച്ചു. ലീഗും കോൺഗ്രസും ഒരുമിച്ച് നിന്നു. അൻവർ നേടിയ വോട്ടുകൾ ചെറുതായി കാണാനാവില്ല. ജനങ്ങളെ കൂടെ നിർത്താൻ അൻവറിന് കഴിഞ്ഞു. അൻവർ പാർട്ടിക്ക് വിധേയമായാൽ എടുക്കാമെന്ന കോൺഗ്രസ് നിലപാട് മികച്ചതാണ്. സമീപ ചരിത്രത്തിൽ യുഡിഎഫ് എടുത്ത ഉറച്ച തീരുമാനമാണിത്. നിലമ്പൂരിലേത് വി ഡി സതീശന്റെ വിജയമല്ലെന്നും കൂട്ടായ്മയുടെ ജയമെങ്കിലും അവകാശം ലീഗിനാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

SNDP Yogam General Secretary Vellappally Natesan wants the government to move forward with Zumba in schools

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കണ്ണൂര്‍ പയ്യാമ്പലത്ത് മൂന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപം: പിഎംഎ സലാമിനെതിരെ പൊലീസിൽ പരാതി

ഷു​ഗറു കൂടുമെന്ന ടെൻഷൻ വേണ്ട, അരി ഇങ്ങനെ വേവിച്ചാൽ പ്രമേഹ രോ​ഗികൾക്കും ചോറ് കഴിക്കാം

'പട്ടാഭിഷേകത്തിനും രാജവാഴ്ചയ്ക്കും മുമ്പ്...'; ഗേ ആയും പേരില്ലാത്തവനായും താര രാജാവ്; ഷാരൂഖ് ഖാനിലെ നടനെ കണ്ടെത്തിയ ടെലി ഫിലിമുകള്‍

ഡെലിവറി ഡ്രൈവർമാർ ഇക്കാര്യം ശ്രദ്ധിക്കണം, ഇല്ലെങ്കിൽ പിഴ ലഭിക്കും; പുതിയ നിയമവുമായി ബഹ്‌റൈൻ

SCROLL FOR NEXT