ഫയല്‍ ചിത്രം 
Kerala

'നന്മയുടേയും സ്‌നേഹത്തിന്റേയും വെളിച്ചം'; ദീപാവലി ആശംസകള്‍ നേര്‍ന്ന് ഗവര്‍ണറും മുഖ്യമന്ത്രിയും

നന്മയുടേയും സ്‌നേഹത്തിന്റേയും വെളിച്ചമാണ് ദീപാവലി പകരുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: രാജ്യം ഇന്ന് ദീപാവലി ആഘോഷിക്കുകയാണ്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും ദീപാവലി ആശംസകള്‍ നേര്‍ന്നു.  

ദീപാവലി പ്രസരിപ്പിക്കുന്ന സ്‌നേഹത്തിന്റെയും ആനന്ദത്തിന്റെയും ദിവ്യപ്രകാശം അനുകമ്പയും പരസ്പരബഹുമാനവും കൊണ്ട് സാമൂഹിക ഒരുമയെ ശക്തിപ്പെടുത്താന്‍ നമുക്ക്  പ്രചോദനമേകട്ടെ എന്ന് ഗവര്‍ണര്‍ ആശംസാസന്ദേശത്തില്‍ കുറിച്ചു. 

മുഖ്യമന്ത്രിയുടെ ആശംസ

നന്മയുടേയും സ്‌നേഹത്തിന്റേയും വെളിച്ചമാണ് ദീപാവലി പകരുന്നത്. മാനവികതയുടെ സന്ദേശം ഉയര്‍ത്തി ദീപാവലി ആഘോഷിക്കാം. ഏവര്‍ക്കും  ഹൃദയംഗമമായ ആശംസകള്‍ നേരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ആശംസിച്ചു. 

പ്രതിപക്ഷ നേതാവിന്റെ ആശംസ

പ്രതിപക്ഷ നേതാവ് വിഡി സതീശനും ദീപാവലി ആശംസകള്‍ നേര്‍ന്നു. അന്ധകാരം നിറഞ്ഞ മനസുകളിലും  വെളിച്ചം എത്തട്ടെ... എന്ന് പ്രതിപക്ഷനേതാവ് ആശംസാ സന്ദേശത്തില്‍ പറഞ്ഞു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിഖ്യാത നടന്‍ നാനാ പടേക്കര്‍ അന്തരിച്ചു

ആദ്യ ട്രക്കില്‍ കൊണ്ടുപോയത് ഒരു ടണ്‍ മൊബൈല്‍ ഫോണുകള്‍; മിതമായ നിരക്ക്; കെഎസ്ആര്‍ടിസി കാര്‍ഗോ സര്‍വീസ് തുടങ്ങി

'ഗസ്റ്റ്ഹൗസ് ശരണം....' ഔദ്യോഗിക വസതി ലഭിക്കാതെ മന്ത്രി ഒ ജെ ജനീഷ്; താമസവും സന്ദര്‍ശകരെ കാണുന്നതും ഗസ്റ്റ്ഹൗസില്‍

രാഷ്ട്രപതിയെ കാണാന്‍ ഇന്ത്യാ സഖ്യം; പ്രതിഷേധാഗ്നിയില്‍ ഡല്‍ഹി; സുരക്ഷയ്ക്കായി 23,000 കേന്ദ്ര സേനാംഗങ്ങളെ വിന്യസിച്ചു

നവരാത്രിക്ക് ഒരുങ്ങി മൂകാംബിക; തിരക്ക് മുന്നില്‍ കണ്ട് കൂടുതല്‍ സൗകര്യങ്ങള്‍