മുഖ്യമന്ത്രിയും ഗവര്‍ണറും/ ഫയല്‍ 
Kerala

വിദേശയാത്രാ വിവരം അറിയിച്ചില്ല; കീഴ്‌വഴക്കം ലംഘിച്ചു; മുഖ്യമന്ത്രിക്കെതിരെ രാഷ്ട്രപതിക്ക് ഗവര്‍ണറുടെ കത്ത്

ഗവര്‍ണറായ തന്നെ അറിയിക്കാതെയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശയാത്രയ്ക്ക് പോയതെന്ന് കത്തില്‍ ആരിഫ് മുഹമ്മദ് ഖാന്‍ ചൂണ്ടിക്കാട്ടി

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാഷ്ട്രപതിക്ക് കത്തു നല്‍കി. കത്തിന്റെ കോപ്പി പ്രധാനമന്ത്രിയുടെ ഓഫീസിനും നല്‍കിയിട്ടുണ്ട്. ഗവര്‍ണറായ തന്നെ അറിയിക്കാതെയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശയാത്രയ്ക്ക് പോയതെന്ന് കത്തില്‍ ആരിഫ് മുഹമ്മദ് ഖാന്‍ ചൂണ്ടിക്കാട്ടി. 

വിദേയാത്രാ വിവരം തന്നെ അറിയിച്ചില്ല. വിദേശയാത്ര പോകുമ്പോഴും തിരിച്ചെത്തുമ്പോഴും ഗവര്‍ണറെ അറിയിക്കുന്ന കീഴ്‌വഴക്കമുണ്ട്. ഇത് ലംഘിക്കപ്പെട്ടു. 10 ദിവസത്തെ യാത്ര വേളയിലെ ഭരണക്രമീകരണങ്ങള്‍ തന്നെ അറിയിച്ചില്ല. പകരം ചുമതല ആര്‍ക്കെന്നും അറിയിച്ചിട്ടില്ല. 

ഇത് ചട്ടങ്ങളുടെ ലംഘനമാണെന്നും ഗവര്‍ണര്‍ കത്തില്‍ പറയുന്നു. വിഷയത്തില്‍ രാഷ്ട്രപതിയുടെ ഇടപെടലും ഗവര്‍ണര്‍ തേടിയിട്ടുണ്ട്. കോടിയേരി ബാലകൃഷ്ണന്റെ സംസ്‌കാര സമയത്ത് കണ്ണൂരില്‍ പങ്കെടുക്കുമ്പോഴാണ് മുഖ്യമന്ത്രി വിദേശയാത്ര പോകുന്നതായി ഗവര്‍ണറോട് പറഞ്ഞത്. 

ഇതോടെ ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് കൂടുതല്‍ രൂക്ഷമാകുകയാണ്. കഴിഞ്ഞദിവസം ഉന്നത വിദ്യാഭ്യാസ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. തന്നിലാണ് സര്‍വ്വ അധികാരവും കേന്ദ്രീകരിച്ചിരിക്കുന്നത് എന്നാണ് ചിലര്‍ കരുതുന്നതെന്ന് ഗവര്‍ണറെ വിമര്‍ശിച്ച് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കു ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT