എകെജി സെന്റര്‍/ഫയല്‍
എകെജി സെന്റര്‍/ഫയല്‍

ഗവര്‍ണര്‍-സര്‍ക്കാര്‍ പോരിനിടെ സിപിഎം നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം; പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയതും ചര്‍ച്ചയാകും

ഗവര്‍ണറെ സര്‍വകലാശാല ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് മാറ്റുന്ന കാര്യം അടക്കം സിപിഎം ഗൗരവമായി പരിഗണിക്കുന്നുണ്ട്

തിരുവനന്തപുരം: സര്‍ക്കാരും ഗവര്‍ണറുമായുള്ള പോര് രൂക്ഷമായിരിക്കുന്നതിനിടെ, സിപിഎം നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം. ഇന്ന് സംസ്ഥാന സെക്രട്ടറിയേറ്റും നാളെയും മറ്റന്നാളും സംസ്ഥാന കമ്മിറ്റിയും നടക്കും. ഗവര്‍ണര്‍ക്ക് എതിരായ സമരം ശക്തമാക്കുന്നതില്‍ സിപിഎം തീരുമാനമെടുക്കും. 

ഗവര്‍ണറെ സര്‍വകലാശാല ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് മാറ്റുന്ന കാര്യം അടക്കം സിപിഎം ഗൗരവമായി പരിഗണിക്കുന്നുണ്ട്. പൊതുമേഖല സ്ഥാനങ്ങളിലെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയ തീരുമാനം പാര്‍ട്ടിയെ അറിയിക്കാത്ത വിഷയവും യോഗത്തില്‍ ചര്‍ച്ചയാകും. 

പെന്‍ഷന്‍ പ്രായം അറുപത് ആക്കി ഉയര്‍ത്താനുള്ള തീരുമാനം പാര്‍ട്ടി അറിഞ്ഞിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പരസ്യമായി വ്യക്തമാക്കിയിരുന്നു. സര്‍ക്കാര്‍ ഉത്തരവിനെതിരെ ഇടതു സംഘടനകള്‍ക്കുള്ളില്‍ നിന്നുപോലും എതിര്‍പ്പ് ഉയര്‍ന്നിരുന്നു. എതിര്‍പ്പ് ശക്തമായതോടെ വിവാദ ഉത്തരവ് സര്‍ക്കാര്‍ മരവിപ്പിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കു ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com