തിരുവനന്തപുരം; ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഹിന്ദു പരാമർശത്തിൽ വിശദീകരണവുമായി രാജ്ഭവൻ. സർ സയ്യിദ് അഹമ്മദ് ഖാൻ ആര്യസമാജത്തിൽ പറഞ്ഞതാണ് ഗവർണർ ഉദ്ധരിച്ചത് എന്നാണ് രാജ്ഭവൻ പത്രക്കുറിപ്പിലൂടെ പറഞ്ഞത്. ഇന്ത്യയിൽ ജനിച്ചവരെല്ലാം ഹിന്ദുക്കളാണെന്നും തന്നെ ഹിന്ദുവെന്നും വിളിക്കണം എന്നുമാണ് ഗവർണർ പറഞ്ഞത് . ഇത് വിവാദമായതോടെയാണ് വിശദീകരണവുമായി രാജ്ഭവൻ എത്തിയത്.
സനാതന ധര്‍മ്മം ഉയര്‍ത്തിക്കാട്ടിയ സംസ്കാരത്തിന്‍റെ പേരാണ് ഹിന്ദു. എന്തുകൊണ്ടാണ് തന്നെ അഹിന്ദുവെന്ന് വിളിക്കുന്നത്. ഇന്ത്യയില്‍ ജനിച്ചവരെല്ലാം ഹിന്ദുക്കളാണ്. മതത്തിന്റ അടിസ്ഥാനത്തിലല്ല, ഭൂപ്രദേശത്തിന്റെ അടിസ്ഥാനത്തിലാണ് അങ്ങനെ വിളിക്കുന്നത്. ഇന്ത്യക്കാരെ വിഭജിച്ച് ഭരിക്കാൻ ബ്രിട്ടീഷുകാരാണ് ഹിന്ദു, മുസ്ലിം, സിഖ് തുടങ്ങിയ ജാതികൾ ഉയർത്തിയത്. ഇന്ത്യയുടെ ഒരുമ ദേശീയതയിലാണ്.- ഗവർണർ പറഞ്ഞു.
കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഹിന്ദു കോൺക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു ആരിഫ് ഖാന്റെ പരാമർശം. ഇത് വിവാദമാവുകയായിരുന്നു. ബിബിസിയുടെ വിവാദ ഡോക്യുമെന്ററി ‘ഇന്ത്യ- ദി മോദി ക്വസ്റ്റ്യൻ’നെ കുറിച്ചും ഗവർണർ ഹിന്ദു കോൺക്ലേവിൽ സംസാരിച്ചു. എന്തുകൊണ്ടാണ് അവർ ബ്രിട്ടീഷ് അതിക്രമങ്ങളെക്കുറിച്ച് ഒരു ഡോക്യുമെന്ററി നിര്‍മ്മിക്കാത്തതെന്നായിരുന്നു ഗവർണറുടെ ചോദ്യം. ഇന്ത്യ നന്നായി പ്രവര്‍ത്തിക്കുന്നു, അതിനാല്‍ ഈ ആളുകള്‍ നിരാശരാണ്. നമ്മുടെ സ്വന്തം ആളുകളില്‍ ചിലരോട് എനിക്ക് ഖേദമുണ്ട്, കാരണം അവര്‍ രാജ്യത്തെ ജുഡീഷ്യറിയുടെ വിധിന്യായങ്ങളേക്കാള്‍ ഒരു ഡോക്യുമെന്ററിയെ വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates