കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല SM ONLINE
Kerala

കാലടി സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സലറെ മാറ്റി ഗവര്‍ണര്‍

സാങ്കേതിക സര്‍വകലാശാല വിസി ഡോ. സിസ തോമസിനാണ് പകരം ചുമതല.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഡോ. കെ കെ ഗീതാ കുമാരിയെ കാലടി സര്‍വകലാശാല വൈസ് ചാന്‍സലര്‍ സ്ഥാനത്ത് നിന്നും നീക്കി ഗവര്‍ണര്‍ രാജേന്ദ്ര ആർലേക്കർ. സാങ്കേതിക സര്‍വകലാശാല വിസി ഡോ. സിസ തോമസിനാണ് പകരം ചുമതല.

ബിഎഫ്എ വിദ്യാര്‍ഥികളെ പാസാക്കുന്നതുമായി സിന്‍ഡിക്കേറ്റ് തീരുമാനം നടപ്പിലാക്കരുതെന്ന ഗവര്‍ണറുടെ ആവശ്യം വിസി തള്ളിയതിന് പിന്നാലെയാണ് നടപടി. അധ്യാപക നിയമനവുമായി ബന്ധപ്പെട്ട വിഷയങ്ങളിലും ഗവര്‍ണര്‍-വിസി തര്‍ക്കമുണ്ടായിരുന്നു.

ബിഎഫ്എ വിദ്യാര്‍ഥികളെ പാസാക്കുന്നതുമായി ബന്ധപ്പെട്ട സിന്‍ഡിക്കേറ്റ് തീരുമാനം നടപ്പിലാക്കരുതെന്ന് കാണിച്ച് ചാന്‍സലറായ ഗവര്‍ണര്‍ വിസിക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ ആ കത്ത് പരിഗണിക്കേണ്ടതില്ല എന്ന് വിസി തീരുമാനിച്ചതാണ് പ്രകോപനത്തിന് കാരണമെന്നാണ് സൂചന. മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ് കാലിക്കറ്റ് സര്‍വകലാശാല സംസ്‌കൃത വിഭാഗം അധ്യക്ഷയായ കെ കെ ഗീതാ കുമാരിയെ സംസ്‌കൃത സര്‍വകലാശാലയുടെ താത്കാലിക വിസിയായി നിയമിച്ചത്.

Governor replaces Kalady Sanskrit University Vice Chancellor.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വർഗീയത തുറന്നെതിർത്തവരെ വേട്ടയാടരുത്; അബ്‌ദുള്ള ബാസിലിനെതിരായ കേസ് പിൻവലിക്കണം; ആഭ്യന്തര വകുപ്പിന് മുന്നറിയിപ്പുമായി ലീഗ് എംഎൽഎമാർ

97 ലക്ഷം വരെ ശമ്പളം! SBI-യിൽ 207 ഓഫീസർ ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം

20 വർഷത്തെ കാത്തിരിപ്പിന് വിരാമം; ഇന്ത്യ എഎഫ്സി അണ്ടർ 20 ഏഷ്യൻ കപ്പ് ഫുട്ബോൾ പോരിലേക്ക്

'ഡൽഹിയിലെന്ന്' പറഞ്ഞ് കെസിയെ കാണാൻ രമ്യ ഹരിദാസ് പാലക്കാട്ടെത്തി; അന്വേഷണ സമിതിയെ തെറ്റിദ്ധരിപ്പിച്ചതായി ആക്ഷേപം; നടപടി ഉണ്ടാകില്ലെന്ന് സൂചന

ഇഎംഎസ് മന്ത്രിസഭയിലെ അംഗം; കമ്യൂണിസ്റ്റ് നേതാവിന്റെ അനുസ്മരണം സംഘടിപ്പിക്കാന്‍ ബിജെപി; 'ലക്ഷ്യം ദളിത് വോട്ട് ഉറപ്പിക്കല്‍'