ഗോവിന്ദച്ചാമി, സൗമ്യയുടെ അമ്മ (govindachamy escape) 
Kerala

'ഒറ്റക്കൈ വച്ച് എങ്ങനെ ചാടി?, അവനെ പിടിച്ചേ പറ്റു'; പ്രതികരിച്ച് സൗമ്യയുടെ അമ്മ

പൊലീസ് പിടിക്കുമെന്നു തന്നെയാണ് വിശ്വാസം

സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ: ഇത്രയും വലിയ ജയിൽഗോവിന്ദച്ചാമി എങ്ങനെ ചാടിയെന്ന ചോദ്യവുമായി സൗമ്യയുടെ അമ്മ. വിവരമറിഞ്ഞതു മുതൽ തന്റെ ശരീരം വിറയ്ക്കുകയാണ്. ​ഗോവിന്ദച്ചാമിയെ ഉടനെ പിടികൂടണമെന്നു അവർ ആവശ്യപ്പെട്ടു.

ഇപ്പോഴാണ് വിവരമറിഞ്ഞത്. ഇത്രയും വലിയ ജയിൽ അവൻ എങ്ങനെ ചാടി. ജയിൽ മതിൽ എത്ര ഉയരത്തിൽ ആയിരിക്കും. അവന് സഹായം ലഭിച്ചിട്ടുണ്ടാകും. എത്രയും പെട്ടെന്ന് അവനെ പിടിക്കണം. ഒരു പെൺകുട്ടിയെ പിച്ചിച്ചീന്തിയ ഒരുത്തനാണ്. ഇതുകേട്ടിട്ട് തന്റെ ശരീരം വിറയ്ക്കുകയാണെന്നും അമ്മ പറഞ്ഞു.

നമ്മുടെ പൊലീസ് അവനെ പിടിക്കുമെന്നു തന്നെയാണ് വിശ്വാസം. കുറച്ചുകൂടി ശ്രദ്ധ വേണ്ടതായിരുന്നു. ജയിൽ ചാടാൻ ആരെങ്കിലും സഹായിച്ചിട്ടുണ്ടാകും. ഒറ്റക്കൈ വച്ച് അവൻ എങ്ങനെ ചാടി- അമ്മ ചോദിക്കുന്നു.

govindachamy escape: How did he escape such a big prison? How high must the prison wall be? He must have gotten help. We need to catch him as soon as possible.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

ഭാരത് ടാക്‌സി നിരത്തിലേക്ക്, ജനുവരി ഒന്ന് മുതല്‍ സര്‍വീസ്

സ്കൂൾ പ്രവേശനത്തിന് പ്രായപരിധി തീരുമാനിക്കുന്ന തീയതിക്ക് മാറ്റം വരുത്തി യുഎഇ

നിയമസഭയില്‍ വോട്ട് ചേര്‍ക്കാന്‍ ഇനിയും അവസരം; എസ്‌ഐആര്‍ എന്യൂമറേഷന്‍ ഫോം നല്‍കാന്‍ നാളെ കൂടി നല്‍കാം

'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം; ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം; കടകംപള്ളിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT