Govindachamy വിഡിയോ സ്‌ക്രീന്‍ഷോട്ട്
Kerala

ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടം; മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കിയ പ്രിസണ്‍ ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

കൊട്ടാരക്കര സബ് ജയിലിലെ ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ അബ്ദുല്‍ സത്താറിനെയാണ് ജയില്‍ ഡിഐജി സസ്‌പെന്‍ഡ് ചെയ്തത്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടവുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ക്കു നല്‍കിയ അഭിമുഖത്തിന്റെ പേരില്‍ ജയില്‍ ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍. കൊട്ടാരക്കര സബ് ജയിലിലെ ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ അബ്ദുല്‍ സത്താറിനെയാണ് ജയില്‍ ഡിഐജി സസ്‌പെന്‍ഡ് ചെയ്തത്.

ഗോവിന്ദച്ചാമിയുടെ ജയില്‍ച്ചാട്ടത്തെ കുറിച്ച് മാധ്യമങ്ങളിലൂടെ വിവരങ്ങള്‍ പങ്കുവച്ചത് വകുപ്പിനു മാനക്കേട് ഉണ്ടാക്കിയെന്നും ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ത്തെന്നുമാണ് ജയില്‍ വകുപ്പിന്റെ കണ്ടെത്തല്‍. ഇതേ തുടര്‍ന്നാണ് അബ്ദുല്‍ സത്താറിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. അബ്ദുല്‍ സത്താര്‍ നേരത്തെ കണ്ണൂര്‍ ജയിലില്‍ ജോലി നോക്കുന്നതിനിടെയുണ്ടായ അനുഭവങ്ങളാണ് മാധ്യമങ്ങളോട് പങ്കുവച്ചത്. ഗോവിന്ദച്ചാമി ജയില്‍ ചാടുമെന്ന് നേരത്തെ പറഞ്ഞിരുന്നുവെന്നും ജയില്‍ചട്ടങ്ങള്‍ അനുസരിപ്പിക്കുന്നതിനിടെ പലതവണ തന്നെ ഭീഷണിപ്പെടുത്തിയെന്നുമാണ് ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞത്. തന്റെ കുടുംബത്തിലുള്ളവരെ ബലാത്സംഗം ചെയ്ത് ഭീഷണിപ്പെടുത്തിയെന്നുമാണ് ഉദ്യോഗസ്ഥന്‍ പറഞ്ഞത്.

ഗോവിന്ദച്ചാമി ജയില്‍ ചാടുന്ന സിസിടിവി ദൃശ്യങ്ങള്‍ ഇതിനിടെ പുറത്ത് വന്നിരുന്നു. പുലര്‍ച്ചെ 1.15 നാണ് ജയില്‍ ചാടിയത്. ആദ്യം ഒരു തുണി പുറത്തേക്കിട്ടായിരുന്നു ജയില്‍ ചാടാനുള്ള ശ്രമം ഗോവിന്ദച്ചാമി ആരംഭിച്ചത്. പിന്നീട് സെല്ലിലെ താഴ്ഭാഗത്തെ കമ്പി അറുത്ത് മാറ്റിയ ശേഷം ആ വിടവിലൂടെ ഇഴഞ്ഞാണ് ഇയാള്‍ സെല്ലിനു പുറത്തേക്കിറങ്ങിയത്. സെല്ലിനു പുറത്തേക്കിറങ്ങിയതിന് ശേഷം മൂന്നു തവണയായി തുണി ഉള്‍പ്പെടെയുള്ള ചില സാധനങ്ങള്‍ എടുത്തു. 1.20 കഴിയുന്നതോടെയാണ് ഇയാള്‍ പുറത്തേക്ക് ഇറങ്ങുന്നത്. പിന്നീട് പത്താം ബ്ലോക്കിന്റെ മതില്‍ ചാടിക്കടന്നു. തുടര്‍ന്നാണ് പുറം മതില്‍ ചാടിക്കടന്ന് രക്ഷപ്പെട്ടത്.

The deputy prison officer has been suspended for an interview he gave to the media regarding Govindachamy's jailbreak

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അതിദാരിദ്ര്യമുക്ത സംസ്ഥാനം എന്ന പ്രഖ്യാപനം ശുദ്ധ തട്ടിപ്പെന്ന് വി ഡി സതീശന്‍; തട്ടിപ്പ് എന്ന് പറയുന്നത് സ്വന്തം ശീലങ്ങളില്‍ നിന്നെന്ന് മുഖ്യമന്ത്രി, സഭയില്‍ കൊമ്പുകോര്‍ക്കല്‍

സിനിമാ പ്രേമിയാണോ?; സൗജന്യമായി ടിക്കറ്റ് ലഭിക്കും, ചെയ്യേണ്ടത് ഇത്രമാത്രം

നൃത്തത്തിലും വിസ്മയമാകുന്ന ആഷ്; താരറാണിയുടെ അഞ്ച് ഐക്കണിക് ഡാൻസ് പെർഫോമൻസുകൾ

'കരിക്ക്' ടീം ഇനി ബിഗ് സ്‌ക്രീനിൽ; ആവേശത്തോടെ ആരാധകർ

'എന്റെ കൈ മുറിഞ്ഞ് മൊത്തം ചോരയായി; വിരലിനിടയില്‍ ബ്ലെയ്ഡ് വച്ച് കൈ തന്നു'; ആരാധന ഭ്രാന്തായി മാറരുതെന്ന് അജിത്

SCROLL FOR NEXT