കൊച്ചുമകന്റെ വെട്ടേറ്റ് മുത്തച്ഛന്‍ മരിച്ചു 
Kerala

കൊച്ചുമകന്റെ വെട്ടേറ്റ് മുത്തച്ഛന്‍ മരിച്ചു

ആക്രമണം നടത്തിയ രാഹുലിന് മാനസികപ്രശ്നങ്ങളുണ്ടായിരുന്നതായാണ് വിവരം

Author : സമകാലിക മലയാളം ഡെസ്ക്

തൃശ്ശൂര്‍: ദേശമംഗലത്ത് കൊച്ചുമകന്റെ വെട്ടേറ്റ് മുത്തച്ഛന്‍ മരിച്ചു. ദേശമംഗലം എസ്റ്റേറ്റ് പടിയില്‍ വാളേരിപ്പടി അയ്യപ്പന്‍(75) ആണ് മരിച്ചത്. സംഭവത്തില്‍ കൊച്ചുമകന്‍ രാഹുലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ ആയിരുന്നു സംഭവം.

ആക്രമണം നടത്തിയ രാഹുലിന് മാനസികപ്രശ്നങ്ങളുണ്ടായിരുന്നതായാണ് വിവരം. ഇന്ന് രാവിലെയാണ് രാഹുല്‍ വീട്ടിലെത്തിയത്. തുടര്‍ന്ന് അമ്മയുടെ അച്ഛനായ അയ്യപ്പനെ അക്രമിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചെറുതുരുത്തി പൊലീസും ഫൊറന്‍സിക് സംഘവും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'എനിക്കു കുട്ടികള്‍ ഉണ്ടാവില്ല, പിന്നെ അവളെങ്ങനെ ഗര്‍ഭിണിയായി?' കൊലപാതക കേസില്‍ പ്രതിയുടെ മൊഴി

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!

ഓവര്‍ടേക്കിങ്ങിനിടെ അപകടം; പാലക്കാട് തിരുവേഗപ്പുറയില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

കനത്ത മഴയും ഇടിമിന്നലും; സൗദിയിലും യമനിലും വന്‍നാശനഷ്ടം, എട്ട് മരണം