അഭിലാഷ് /Idukki theft case വിഡിയോ സ്‌ക്രീന്‍ഷോട്ട്
Kerala

മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് സ്വര്‍ണ്ണമാല കവര്‍ന്നു; കൊച്ചുമകന്‍ അറസ്റ്റില്‍

മേരിയുടെ മകന്റെ മകനായ അഭിലാഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.

സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: ഇടുക്കിയില്‍ 95 വയസുള്ള മുത്തശിയെ ശ്വാസംമുട്ടിച്ച ശേഷം സ്വര്‍ണ്ണ മാല കവര്‍ന്ന (Idukki theft case) കൊച്ചുമകന്‍ അറസ്റ്റില്‍. അടിമാലിക്കു സമീപം മച്ചിപ്ലാവ് പുളിക്കല്‍ മേരിയുടെ ആഭരണമാണ് കവര്‍ന്നത്. മേരിയുടെ മകന്റെ മകനായ അഭിലാഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. അടിമാലി മച്ചിപ്ലാവ് പുളിക്കല്‍ മേരി, മകനും ഭാര്യക്കുമൊപ്പമാണ് താമസിച്ചിരുന്നത്. ഇവര്‍ പള്ളിയില്‍ പോയ സമയത്താണ് മോഷണം നടന്നത്. കട്ടിലില്‍ കിടക്കുകയായിരുന്ന മേരിയുടെ മുഖത്ത് കൊച്ചുമകന്‍ അഭിലാഷ് തലയിണ അമര്‍ത്തി പിടിച്ച ശേഷം കഴുത്തില്‍ കിടന്ന രണ്ടര പവനോളം തൂക്കം വരുന്ന സ്വര്‍ണമാല ബലമായി കവര്‍ന്നെടുക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

പള്ളിയില്‍ നിന്നും മകനും ഭാര്യയും തിരിച്ചെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. ഉടന്‍ പൊലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ആദ്യഘട്ടത്തില്‍ പ്രതി കുറ്റം സമ്മതിച്ചില്ല. പിന്നീട് ടൗണിലെ നിരീക്ഷണ കാമറയില്‍ നിന്നും ലഭിച്ച സൂചനയുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്തതോടെ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. അഭിലാഷ് മുമ്പും സമാന കേസുകളില്‍ പെട്ടിട്ടുണ്ടെന്നും ദിവസങ്ങള്‍ക്ക് മുമ്പാണ് പീരുമേട് ജയിലില്‍ നിന്നും മോചിതനായതെന്നും പൊലീസ് പറഞ്ഞു. മോഷ്ടിച്ച മാല നെടുംകണ്ടത്ത് വിറ്റതായി മൊഴി നല്‍കിയെങ്കിലും കണ്ടെത്താനായിട്ടില്ല. മേരിക്ക്് കഴുത്തിലും നെഞ്ചിലും നേരിയ തോതില്‍ പരിക്കേറ്റിട്ടുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവനന്തപുരം പിടിക്കാന്‍ കോണ്‍ഗ്രസ്; ശബരീനാഥന്‍ അടക്കം പ്രമുഖര്‍ സ്ഥാനാര്‍ഥിയാകും

4,410 കിലോ ഭാരം, ആശയവിനിമയ ഉപഗ്രഹവുമായി 'ബാഹുബലി' ഇന്ന് കുതിച്ചുയരും; ചരിത്രനിമിഷത്തിന് ഉറ്റുനോക്കി രാജ്യം

'സിംപിൾ അതാണ് ഇഷ്ടം'; കിങ് ഖാന്റെ പ്രായത്തെ തോൽപിച്ച സൗന്ദര്യത്തിന്റെ രഹസ്യം

സെബിയിൽ ഓഫീസർ ഗ്രേഡ് എ തസ്തികയിൽ ഒഴിവ് ; ഡിഗ്രികാർക്കും അവസരം; ശമ്പളം 1.84 ലക്ഷം വരെ

രാഷ്ട്രീയ വിമര്‍ശനം ആകാം, വ്യക്തിപരമായ അധിക്ഷേപം പാടില്ല; പിഎംഎ സലാമിനെ തള്ളി ലീഗ് നേതൃത്വം

SCROLL FOR NEXT