പ്രതീകാത്മക ചിത്രം 
Kerala

പേരക്കുട്ടി വാഹനാപകടത്തിൽ മരിച്ചു; വിവരമറിഞ്ഞ് മുത്തച്ഛൻ കുഴഞ്ഞു വീണു മരിച്ചു

പേരക്കുട്ടി വാഹനാപകടത്തിൽ മരിച്ചു; വിവരമറിഞ്ഞ് മുത്തച്ഛൻ കുഴഞ്ഞു വീണു മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: പേരക്കുട്ടി വാഹനാപകടത്തിൽ മരിച്ചതറിഞ്ഞ് എത്തിയ മുത്തച്ഛൻ കുഴഞ്ഞു വീണു മരിച്ചു. പന്താരങ്ങാടി സ്വദേശി കാട്ടിൽ അബ്ദുല്ലക്കുട്ടി ഹാജി (65) ആണ് മരിച്ചത്. മകൾ റംലയുടെ മകൻ മുന്നിയൂർ പാറക്കടവ് സ്വദേശി കുന്നത്തേരി ഷഹനാദ് (20) ഇന്നലെ ബൈക്കപകടത്തിൽ മരിച്ചിരുന്നു. മരണ വിവരമറിഞ്ഞ് മുന്നിയൂർ പറക്കടവിൽ മകളുടെ വീട്ടിലെത്തിയതിന് പിന്നാലെയാണ് അബ്ദുല്ലക്കുട്ടി ഹാജി മരിച്ചത്. 

മകളുടെ വീട്ടിലെത്തിയ അബ്​ദുല്ലക്കുട്ടി ഏറെ ദുഃഖിതനായിരുന്നു. അതിനിടെ ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രി 12 മണിയോടെ മരിച്ചു. 

കുന്നത്തേരി അബ്ദുവിന്റെ മകനായ ഷഹനാദ് വെള്ളിയാഴ്ച രാത്രി 9.30ന് ചെമ്മാട് കോഴിക്കോട് റോഡിൽ ദുബായ് ഗോൾഡ് സൂക്കിന് മുമ്പിൽ വെച്ചാണ് അപകടത്തിൽപ്പെട്ടത്. സ്‌കൂട്ടറിൽ ചെമ്മാട് നിന്ന് വരുന്നതിനിടെ ടർഫിൽ നിന്ന് ഇറങ്ങിയ ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. മുന്നിയൂർ ആലിൻ ചുവട് ബേക്കറിയിൽ ജീവനക്കാരനായിരുന്നു ഷഹനാദ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

ഇമിഗ്രേഷൻ ക്ലിയറൻസില്ലാതെ ഇറ്റാലിയൻ പൗരന്മാർ ജർമ്മനിയിലേക്ക് പറന്നു: എയർ ഇന്ത്യ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

കൂപ്പുകുത്തി രൂപ, 30 പൈസയുടെ നഷ്ടം, നൂറ് തൊടുമോ?; ഓഹരി വിപണിയിലും ഇടിവ്

'അമേരിക്കൻ യാത്ര സംഘാടകരുടെ ചെലവിൽ, സർക്കാർ ചെലവിലല്ല കേട്ടോ !': സൈബർ പ്രചാരണങ്ങൾക്ക് മറുപടിയുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

കുട്ടികളുടെ സുരക്ഷ പ്രധാനമെന്ന് കേന്ദ്രം; ലൈംഗിക അതിക്രമം നിയമപാലകരെ അറിയിക്കുമെന്ന് മെറ്റ