മന്ത്രി എം ബി രാജേഷ് ഫയൽ
Kerala

പരാതികൾ തീർപ്പാക്കാം; തദ്ദേശ അദാലത്ത് ഓ​ഗസ്റ്റ് ഏഴ് മുതൽ; ഓൺലൈൻ സംവിധാനം

പൊതുജനങ്ങളുടെ പരാതികൾ, നിവേദനങ്ങൾ എന്നിവ തീർപ്പാക്കുന്നതിന് ഓഗസ്റ്റ് 7 മുതൽ സെപ്റ്റംബർ 7 വരെ ജില്ലാ തലത്തിൽ തദ്ദേശ അദാലത്ത് സംഘടിപ്പിക്കുന്നു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പൊതുജനങ്ങളുടെ പരാതികൾ, നിവേദനങ്ങൾ എന്നിവ തീർപ്പാക്കുന്നതിന് ഓഗസ്റ്റ് 7 മുതൽ സെപ്റ്റംബർ 7 വരെ ജില്ലാ തലത്തിൽ തദ്ദേശ അദാലത്ത് സംഘടിപ്പിക്കുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ യഥാവിധി അപേക്ഷ നൽകിയതും എന്നാൽ സമയപരിധിക്കകം സേവനം ലഭിക്കാത്തതുമായ വിഷയങ്ങളിലുള്ള പരാതികൾ, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിക്ക് ലഭിച്ച നിവേദനങ്ങൾ, സ്ഥിരം അദാലത്ത് സമിതി, തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഓഫീസുകൾ എന്നിവയിൽ തീർപ്പാക്കാത്ത പൊതുജനങ്ങളുടെ പരാതികൾ, നിവേദനങ്ങൾ എന്നിവ തീർപ്പാക്കുന്നതിനാണ് അദാലത്ത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തദ്ദേശ അദാലത്തിന്റെ പരാതി പരിഹാര പോർട്ടലിന്റെ ലോഞ്ചിംഗ് ഇന്നലെ വൈകുന്നേരം 5 മണിക്ക് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് തിരുവനന്തപുരത്ത് വച്ച് നിർവ്വഹിച്ചു. പൊതുജനങ്ങൾക്ക് adalat.lsgkerala.gov.in പോർട്ടലിൽ പരാതികൾ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക്: ഷിബു കെ.കെ, അസിസ്റ്റന്റ് കമ്മ്യൂണിക്കേഷൻ ഓഫീസർ, തദ്ദേശസ്വയംഭരണ പ്രിൻസിപ്പൽ സെക്രട്ടറിയുടെ കാര്യാലയം. ഫോൺ: 9847235884.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

വൈറ്റ് റൈസിനെ പ്രോട്ടീൻ റിച്ച് ആക്കാം, ഇങ്ങനെയൊന്ന് പരീക്ഷിച്ചു നോക്കൂ

കരയണ്ട കുട്ടാ,കാമറൂൺ ഗ്രീനിന്റെ ‘ചക്കിങ്’ ആരോപണത്തിന് ഉസ്മാൻ താരിഖിന്റെ മറുപടി

ഭക്ഷണത്തിൽ നെയ്യ് ചേർക്കാൻ മടിക്കേണ്ട, ഗുണങ്ങൾ പലതുണ്ട്

കെമിക്കൽ ഡൈയോടെ 'നോ' പറയാം, പ്രകൃതിദത്തമായി മുടി കറുപ്പിക്കാൻ ഇതാ ഒരു എളുപ്പ വഴി

SCROLL FOR NEXT