പ്രതീകാത്മക ചിത്രം 
Kerala

വിവാഹത്തിന് സിനിമാസ്റ്റൈലിൽ ഹെലികോപ്റ്ററിൽ പറന്നെത്തി ഷാമോൻ; അതിഥികളായി നാദിർഷയും രഞ്ജി പണിക്കരുമടക്കം താരങ്ങൾ

ഒന്നര ലക്ഷം രൂപ നൽകിയാണ് ഹെലികോപ്റ്റർ എത്തിച്ചത്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സിനിമാ ഷൂട്ടിങ്ങിന് വാഹനങ്ങൾ എത്തിച്ചു നൽകുന്ന യുവാവ് സ്വന്തം കല്യാണവും സിനിമാ സ്റ്റൈലിൽ തന്നെ ആഘോഷമാക്കി. ഹെലികോപ്റ്ററിൽ പറന്നെത്തിയാണ് ഷാമോൻ ഷാജി അലീനയെ നിക്കാഹ് ചെയ്തത്. ഇന്നലെ ഉച്ചയ്ക്ക് കാളിയാർ നമ്പ്യാപറമ്പിൽ കൺവൻഷൻ സെന്ററിൽ ആയിരുന്നു ഇവരുടെ വിവാഹം.

മൂവാറ്റുപുഴ ആരക്കുഴ മ്യാലിൽ പുത്തൻപുര ഷാജിയുടെയും റഷീദയുടെയും മകനാണു ഷാമോൻ. കാളിയാർ ചോലക്കുണ്ടിൽ അലിയുടെയും അനുവിന്റെയും മകൾ ബിഡിഎസ് വിദ്യാർഥിയാണ് വധു അലീന. 

കൊച്ചിയിൽ നിന്നു വാടകയ്ക്കെടുത്ത ഹെലികോപ്റ്റർ മൂവാറ്റുപുഴ ഇലാഹിയ കോളജ് ഗ്രൗണ്ടിൽ എത്തിച്ച് അവിടെ നിന്ന് സുഹൃത്തുക്കൾക്കൊപ്പം കാളിയാർ ഗൾഫ് ഐഡിയൽ സ്കൂളിൽ വന്നിറങ്ങുകയായിരുന്നു. ഒന്നര ലക്ഷം രൂപ നൽകിയാണ് ഹെലികോപ്റ്റർ എത്തിച്ചത്. വിവാഹശേഷം വരനും വധുവും വണ്ണപ്പുറത്തു നിന്നു കാറിൽ മൂവാറ്റുപുഴയിലേക്കു പോയി.

അടുത്തിടെ പുറത്തിറങ്ങിയ കാവൽ ഉൾപ്പെടെ ചില സിനിമകളിൽ ഷാമോൻ അഭിനയിച്ചിട്ടുമുണ്ട്. രഞ്ജി പണിക്കർ, വിഷ്ണു ഉണ്ണിക്കൃഷ്ണൻ, നാദിർഷ, ടിനി ടോം തുടങ്ങിയവർ വിവാഹത്തിന് എത്തിയിരുന്നു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT