സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ്/ ഫെയ്‌സ്ബുക്ക്‌ 
Kerala

ആലപ്പുഴയില്‍ ഒരു വിഭാഗം സിപിഎം നേതാക്കള്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ രഹസ്യയോഗം ചേര്‍ന്നു; സംസ്ഥാന സെക്രട്ടറിക്ക് പരാതി

സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിന്റെ തലേദിവസമാണ് രഹസ്യ യോഗം ചേര്‍ന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ ഒരു വിഭാഗം സിപിഎം നേതാക്കള്‍ രഹസ്യയോഗം ചേര്‍ന്നതായി പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയതായി റിപ്പോര്‍ട്ട്. കുട്ടനാട്ടിലെ പാര്‍ട്ടിയിലെ വിഭാഗീയ പ്രശ്‌നങ്ങളും നഗ്നദൃശ്യ വിവാദവും ചര്‍ച്ച ചെയ്യാനായി ചേര്‍ന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിന്റെ തലേദിവസമാണ് രഹസ്യ യോഗം ചേര്‍ന്നത്.

മന്ത്രി സജി ചെറിയാന്‍ വിരുദ്ധ പക്ഷത്തെ നേതാക്കളാണ് ജില്ലാ കമ്മിറ്റി ഓഫീസില്‍ നടന്ന രഹസ്യയോഗത്തില്‍ പങ്കെടുത്തതെന്നും പരാതിയില്‍ പറയുന്നു. സജി ചെറിയാന്‍ പക്ഷത്തോട് അടുപ്പം പുലര്‍ത്തുന്ന ആലപ്പുഴയിലെ ഒരു ജില്ലാ കമ്മിറ്റി അംഗമാണ് രഹസ്യയോഗത്തെക്കുറിച്ച് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് പരാതി നല്‍കിയത്. 

ഒരു മുതിര്‍ന്ന നേതാവ് യോഗത്തില്‍ പങ്കെടുത്തിരുന്നുവെന്നും പറയുന്നു. ഒരു ഏരിയാ സെക്രട്ടറി യോഗം ചേര്‍ന്ന സമയത്ത് ഓഫീസിന് പുറത്ത് നിരീക്ഷണത്തിനുണ്ടായിരുന്നു. യോഗത്തിനെത്തിയ ചില നേതാക്കള്‍ വാഹനം വളരെ ദൂരെ നിര്‍ത്തിയശേഷം നടന്നാണ് ഓഫീസിലെത്തിയതെന്നും പരാതിയില്‍ പറയുന്നു. ആലപ്പുഴയില്‍ വിഭാഗീയത രൂക്ഷമാണെന്ന ആക്ഷേപം ശക്തമാണ്. ഇതിനിടെയാണ് സംസ്ഥാന നേതൃത്വത്തിന് പരാതി ലഭിച്ചിരിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍

കാസർകോട് കടലാക്രമണം രൂക്ഷം; വീടുകൾ കടലെടുപ്പ് ഭീഷണിയിൽ, ബേക്കൽ ബീച്ച് മതിൽ തകർന്നു

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്