പ്രതീകാത്മക ചിത്രം  
Kerala

വോട്ടു ചെയ്യാന്‍ പോയ അതിഥി തൊഴിലാളികള്‍ മടങ്ങിയെത്തിയില്ല, വിലക്കയറ്റം; കണ്ണൂരില്‍ നിര്‍മ്മാണ മേഖല സ്തംഭനത്തിലേക്ക്

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: വോട്ടു ചെയ്യാന്‍ പശ്ചിമ ബംഗാളിലേക്ക് പോയ അതിഥി തൊഴിലാളികള്‍ മടങ്ങിവരാത്തതിനാല്‍ കണ്ണൂര്‍ ജില്ലയിലെ വിവിധ തൊഴില്‍ മേഖലകള്‍ സ്തംഭനാവസ്ഥയില്‍. അതിഥിത്തൊഴിലാളികള്‍ കൂട്ടത്തോടെ അവധിയെടുത്ത് നാട്ടിലേക്ക് മടങ്ങിയത് കാരണം ഒരു മാസമായി നിര്‍മ്മാണമേഖല, ഹോട്ടല്‍ മേഖല, കാര്‍ഷിക മേഖല ഉള്‍പ്പെടെ സ്തംഭിച്ചിരിക്കയാണ്.

തൊഴിലാളിക്ഷാമത്തിന് പുറമെ നിര്‍മ്മാണ സാധനങ്ങളുടെ വിലക്കയറ്റവും കൂടി ആയതോടെ ജില്ലയിലെ നിര്‍മ്മാണമേഖല കടുത്ത പ്രതിസന്ധിയിലായി. പശ്ചിമ ബംഗാള്‍, അസം സംസ്ഥാനങ്ങളിലുള്ളവരാണ് ഈ മേഖലയില്‍ ഏറെയും. ഇവിടങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുവാനും എസ്ഐആര്‍ ഹിയറിങ്ങിനുമായി മാര്‍ച്ചിനു മുമ്പേ തന്നെ തൊഴിലാളികള്‍ നാട്ടിലേക്ക് പോയിരുന്നു. ചിലര്‍ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ് പോയത്. ബംഗാളില്‍ ഭരണമാറ്റം ചരിത്രസംഭവമായി മാറിയതോടെ ഇവിടെയുള്ള തൊഴിലാളികളുടെ കൂട്ടത്തോടെയുള്ള വരവിന് കുറവ് വരുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഇവരുടെ മറവില്‍ മൂര്‍ഷിദ ബാദ് അതിര്‍ത്തിയിലുടെ നുഴഞ്ഞുകയറി ഇവിടെയെത്തുന്ന ബംഗ്ലാദേശുകാരുടെ ഒഴുക്കും നിലച്ചു.

വിദഗ്ധരായ തൊഴിലാളികള്‍ ഒട്ടേറെയുണ്ട് അതിഥി തൊഴിലാളികളില്‍. കെട്ടിടനിര്‍മ്മാണ മേഖലയിലാണ് ഇവര്‍ ഏറെയും. വീടുകളുടെയും മറ്റും കോണ്‍ക്രീറ്റ് ഏറെ നടക്കുന്ന സമയമാണിപ്പോള്‍. ഇവരുടെ അഭാവത്തില്‍ ജോലികള്‍ മുടങ്ങിയിരിക്കയാണ്. പ്രാദേശിക തൊഴിലാളികളെ ഇത്തരം ജോലികള്‍ക്കായി ഉപയോഗിക്കാന്‍ പല മേസ്തിമാരും തയ്യാറാവുന്നില്ല. പ്ലൈവുഡ് മേഖലയില്‍ 5000, ഹോട്ടല്‍ മേഖലയില്‍ 2000, എന്നിങ്ങനെയാണ് അതിഥി തൊഴിലാളികളുടെ കണക്ക്. പൊറോട്ട നിര്‍മ്മാണത്തില്‍ വിദഗ്ധരായ ഇവരില്ലാത്തതിനാല്‍ ചില ഹോട്ടലുകള്‍ പൊറോട്ട യുണ്ടാക്കുന്നില്ല മലയാളികളൊന്നും ഈ മേഖലയില്‍ ജോലി ചെയ്യുന്നില്ല. 10 സ്ത്രീതൊഴിലാളികള്‍ വേണ്ടി വരുന്നഒരു കോണ്‍ക്രീറ്റിന് നാല് അതിഥിതൊഴിലാളികളേ ആവശ്യമുള്ളൂ.

ചെങ്കല്ല് മേഖലയിലും കടുത്ത പ്രതിസന്ധി നേരിടുകയാണ്. ഏറ്റവും കൂടുതല്‍ ആവശ്യമുള്ള ഈ സമയത്ത് തൊഴിലാളികള്‍ ഇല്ലാത്തതിനാല്‍ ഉല്പാദനം ഗണ്യമായി കുറഞ്ഞു. ചെങ്കല്ലിനായി ആവശ്യക്കാര്‍ പരക്കം പായുന്ന സാഹചര്യത്തിലാണ് പുതിയ പ്രതിസന്ധി രൂപപ്പെട്ടത്. വീടിന്റെയും കെട്ടിടങ്ങളുടെയും പ്ലാസ്റ്ററിങ്ങും തൊഴിലാളികളുടെ ക്ഷാമത്തില്‍ മുടങ്ങുകയാണ്. കാര്‍ഷിക മേഖലയിലും തൊഴിലാളി പ്രശ്നങ്ങളുണ്ട് തൊഴിലാളികള്‍ ഇവിടെയെത്താന്‍ ട്രെയിന്‍ ടിക്കറ്റുകള്‍ പോലും ബുക്ക് ചെയ്ത് കാത്തിരിക്കുകയാണ് ചില മേസ്തിരിമാര്‍. എന്നാല്‍ തങ്ങള്‍ക്കു തന്ന നമ്പറുകളില്‍ വിളിച്ചാല്‍ നാട്ടിലേക്ക് പോയ അതിഥി തൊഴിലാളികള്‍ ഫോണ്‍ കിട്ടുന്നില്ലെന്ന പരാതിയുമുണ്ട്.

തൊഴിലാളി ക്ഷാമത്തിനു പുറമെ കമ്പി, സിമന്റ്, മെറ്റല്‍ എന്നിവയുടെയെല്ലാം വിലയും കൂടിയിട്ടുണ്ട് കമ്പിക്ക് കിലോയ്ക്ക് 10-15 രൂപയും, സിമന്റിന് 20 രൂപയും, മെറ്റല്‍, ടൈല്‍സ്, സാനിറ്ററി സാധനങ്ങള്‍ക്ക് 20 ശതമാനത്തിലേറെയും ചെങ്കല്ലിന് 5 രൂപയും വില കയറിയിട്ടുണ്ട്. ഇതു കൂടാതെ ഇലക്ട്രിക്കല്‍, പ്ലമ്പിങ് സാധനങ്ങളുടേയും വില വര്‍ധിച്ചിട്ടുണ്ട്. നിലവിലെ യുദ്ധസാഹചര്യത്തിലാണ് ചില സാധനസാമഗ്രികളുടെ വിലക്കയറ്റം. ഇത് സാധാരണക്കാരുടെ വീടെന്ന സ്വപ്നത്തിന് തടസ്സമാകുന്നു. നേരത്തെ സാധാരണ വീടിന് നിര്‍മ്മാണ ചെലവ് സ്‌ക്വയര്‍ഫീറ്റിന് 2000 രൂപയില്‍ താഴെയുള്ളത് ഇപ്പോള്‍ 3000 രൂപയിലെത്തിയിട്ടുണ്ട്.

Guest workers went to vote in Bengal Election, construction sector in Kannur comes to a standstill

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നാളെ അറിയാം കേരളത്തിന്റെ മുഖ്യമന്ത്രിയെ; ചര്‍ച്ചകള്‍ പൂര്‍ത്തിയായി

Kerala CM Selection Live: മുഖ്യമന്ത്രി പ്രഖ്യാപനം നാളെ, നിയമസഭാ കക്ഷിയോഗം ഉച്ചയ്ക്ക് ഒരു മണിക്ക്‌

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: രാജസ്ഥാനില്‍ ബിജെപി നേതാവ് അറസ്റ്റില്‍, മകന് വേണ്ടി 30 ലക്ഷം രൂപയ്ക്ക് ചോദ്യപേപ്പര്‍ വാങ്ങി

അയ്യന്തോള്‍ കാര്‍ത്യായനി ക്ഷേത്ര മതില്‍ കെട്ടിനുള്ളില്‍ പെരുമ്പാമ്പിന്‍ കൂട്ടം,ഭീതി, വിഡിയോ

മുഖ്യമന്ത്രി ചര്‍ച്ചയില്‍ ലീഗ് അടക്കമുള്ളവര്‍ക്ക് എന്തുകാര്യം?, വിദ്യാഭ്യാസ വകുപ്പ് കോണ്‍ഗ്രസ് ഏറ്റെടുക്കണം: ജി സുകുമാരന്‍ നായര്‍

SCROLL FOR NEXT