ദ്വാദശിപ്പണം സമർപ്പിച്ചു അനു​ഗ്രഹം തേടുന്ന ഭക്തർ  IMAGE CREDIT: Guruvayur Devaswom
Kerala

ദ്വാദശി നിറവില്‍ ഗുരുവായൂര്‍; 14.61 ലക്ഷം ദക്ഷിണയായി സമര്‍പ്പിച്ച് ഭക്തര്‍

ഗുരുവായൂര്‍ ഏകാദശി വ്രത പൂര്‍ണതയ്ക്കായി ഭക്തര്‍ ദ്വാദശിപ്പണം സമര്‍പ്പിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ഗുരുവായൂര്‍ ഏകാദശി വ്രത പൂര്‍ണതയ്ക്കായി ഭക്തര്‍ ദ്വാദശിപ്പണം സമര്‍പ്പിച്ചു. ശുകപുരം ,പെരുവനം, ഇരിഞ്ഞാലക്കുട ഗ്രാമങ്ങളിലെ അഗ്‌നിഹോത്രികള്‍ ദക്ഷിണ സ്വീകരിച്ച് ഭക്തര്‍ക്ക് അനുഗ്രഹമേകി. ദേവസ്വം ചെയര്‍മാന്‍ ഡോ.വി കെ വിജയന്‍, അഡ്മിനിസ്‌ട്രേറ്റര്‍ കെ പി വിനയന്‍ എന്നിവര്‍ ദ്വാദശിപ്പണ സമര്‍പ്പണത്തില്‍ പങ്കെടുത്തു.

14,61,572 രൂപ ദക്ഷിണയായി ലഭിച്ചു. ദ്വാദശിപ്പണം നാലായി ഭാഗിച്ച് ഒരു ഭാഗമായ 3,65,393 രൂപ ദേവസ്വത്തിനും ബാക്കി മൂന്നു ഭാഗവും മൂന്നു ഗ്രാമങ്ങള്‍ക്കുമായി വീതിച്ച് നല്‍കി. ശുകപുരം ഗ്രാമത്തില്‍ നിന്നു പുത്തില്ലത്ത് രാമാനുജന്‍ അക്കിത്തിരിപ്പാട്, ചെറുമുക്ക് വല്ലഭന്‍ അക്കിത്തിരിപ്പാട്, ചെറുമുക്ക് ശ്രീകണ്ഠന്‍ സോമയാജിപ്പാട് പെരുവനം ഗ്രാമത്തില്‍ നിന്നും പെരുമ്പടപ്പ് വൈദികന്‍ ഹൃഷികേശന്‍ സോമയാജിപ്പാട്, ആരൂര്‍ വാസുദേവന്‍ അടിത്തിരുപ്പാട് ഇരിഞ്ഞാലക്കുട ഗ്രാമത്തിലെ നടുവില്‍ പഴേടത്ത് നീലകണ്ഠന്‍ അടിത്തിരുപ്പാട് എന്നിവരാണ് ദക്ഷിണ സ്വീകരിച്ചത്.

ദ്വാദശിപ്പണം സമർപ്പിച്ചു അനു​ഗ്രഹം തേടുന്ന ഭക്തർ

ദ്വാദശി ഊട്ടിലും പങ്കെടുത്ത് എകാദശിവ്രത പൂര്‍ണതയോടെയാണ് ഭക്തരുടെ മടക്കം. ഇന്ന് ത്രയോദശിയാണ് .ഗുരുവായൂര്‍ എകാദശിയുടെ സമാപനം ത്രയോദശി ദിനത്തോടെയാണ്. പതിവ് പൂജകള്‍ക്കു പുറമെ ത്രയോദശി വിഭവങ്ങളടങ്ങിയ പ്രസാദ ഊട്ടോടെ ഏകാദശി ഉത്സവം പൂര്‍ണമാകും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

'ഇന്ത്യക്കാര്‍ക്കും ജീവന്‍ നഷ്ടമായി'; ട്രംപ് വേദിയിലിരിക്കെ ആശങ്ക പങ്കുവച്ച് മോദി

പ്ലേസ്റ്റോറില്‍ നിന്ന് ടെലഗ്രാം ആപ്പ് നീക്കി ഗൂഗിള്‍; ആപ്പിളിനും ആപ്പ് നീക്കാന്‍ കേന്ദ്ര നിര്‍ദേശം

ഐപിഎസ് തലപ്പത്ത് വീണ്ടും മാറ്റം; പുട്ട വിമലാദിത്യ ഉത്തരമേഖലാ ഐജി; കെ കാര്‍ത്തിക് കണ്ണൂര്‍ റേഞ്ച് ഡിഐജി

ലോകകപ്പ് അരങ്ങേറ്റത്തില്‍ ഇരട്ട ഗോളടിച്ച് ഹാളണ്ട്; ഇറാഖിനെതിരെ നോര്‍വെക്ക് തകര്‍പ്പന്‍ ജയം

SCROLL FOR NEXT