Guruvayur festival begins Samakalikamalyalam
Kerala

ഗുരുവായൂര്‍ ഉത്സവത്തിന് കൊടിയേറി; കഥകളിയോടെ കലാപരിപാടികള്‍ക്ക് തുടക്കമായി

രാത്രി എട്ടേമുക്കാലോടെ, പൂയം നക്ഷത്രത്തിലായിരുന്നു സ്വര്‍ണ്ണ ധ്വജത്തില്‍ കൊടിയേറ്റ്.

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഈ (2026) വര്‍ഷത്തെ ഉത്സവത്തിന് കൊടിയേറി. രാത്രി എട്ടേമുക്കാലോടെ, പൂയം നക്ഷത്രത്തിലായിരുന്നു സ്വര്‍ണ്ണ ധ്വജത്തില്‍ കൊടിയേറ്റ്.

ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ.പി.സി.ദിനേശന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തിലായിരുന്നു ചടങ്ങുകള്‍. ദേവസ്വം ചെയര്‍മാന്‍ ഡോ.വി.കെ.വിജയന്‍, ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, സി .മനോജ്, കെ.പി.വിശ്വനാഥന്‍, മനോജ് ബി നായര്‍, കെ .എസ് .ബാലഗോപാല്‍, അഡ്മിനിസ്‌ട്രേറ്റര്‍ ഒ ബി അരുണ്‍കുമാര്‍, ദേവസ്വം ജീവനക്കാര്‍, മാധ്യമ പ്രവര്‍ത്തകര്‍, ഭക്തജനങ്ങള്‍ എന്നിവര്‍ സന്നിഹിതരായി.

കൊടിയേറ്റ ശേഷം മേല്‍പുത്തൂര്‍ ആഡിറ്റോറിയത്തില്‍ ഉത്സവ കലാ പരിപാടികളുടെ ഉദ്ഘാടനം ദേവസ്വം ചെയര്‍മാന്‍ ഡോ.വി.കെ.വിജയന്‍ ഭദ്രദീപം തെളിയിച്ച് നിര്‍വ്വഹിച്ചു. ഇനി ഒന്‍പത് നാള്‍ ഗുരുവായൂരപ്പ സന്നിധി വൈവിധ്യമാര്‍ന്ന ക്ഷേത്ര കലകളുടെയും വിശേഷാല്‍ കലാപരിപാടികളുടെയും വാദ്യ വിശേഷങ്ങളുടെയും സംഗമ വേദിയാകും.

Guruvayur festival begins

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാനിമോള്‍ ഉസ്മാന്‍ ഡെപ്യൂട്ടി സ്പീക്കര്‍; മൂന്നര പതിറ്റാണ്ടിന് ശേഷം സഭയ്ക്ക് ഉപാധ്യക്ഷ

തലസ്ഥാനത്ത് വന്‍ ലഹരിവേട്ട; ബൈക്കില്‍ കടത്തിയ 10 കിലോ കഞ്ചാവ് പിടികൂടി

പെന്‍ഷന്‍ ഔദാര്യമല്ല, സര്‍ക്കാര്‍ സര്‍വീസുകളിലെ താല്‍ക്കാലിക ജീവനക്കാര്‍ക്ക് അര്‍ഹതയുണ്ട്: സുപ്രീംകോടതി

സഡന്‍ ബ്രേക്കിട്ട് സ്വര്‍ണവില; 1,15,000ല്‍ താഴെ തന്നെ

'ഇത് വട്ടമെത്തും'; മുന്‍ സിനിമകളില്‍ നിന്നും വ്യത്യസ്തം, നിറയെ വെല്ലുവിളികളും; ലാലേട്ടന്‍ ചിത്രത്തെക്കുറിച്ച് പോത്തേട്ടന്‍

SCROLL FOR NEXT