ഗുരുവായൂർ ക്ഷേത്രം/ ഫയല്‍ ചിത്രം 
Kerala

ഗുരുവായൂരില്‍ പ്രസാദ ഊട്ട് നാളെ മുതല്‍ പാഴ്‌സലായി നല്‍കും

വെള്ളിയാഴ്ച മുതല്‍ പ്രസാദ ഊട്ട് പാഴ്‌സലായി നല്‍കുന്നത് വീണ്ടും തുടങ്ങും. ഉച്ചഭക്ഷണവും അത്താഴവും പാഴ്‌സലായി നല്‍കും

Author : സമകാലിക മലയാളം ഡെസ്ക്

ഗുരുവായൂര്‍: ക്ഷേത്രത്തില്‍ നിര്‍ത്തിവെച്ചിരുന്ന പ്രസാദ ഊട്ട് പുനരാരംഭിക്കാന്‍ ദേവസ്വം തീരുമാനം. വെള്ളിയാഴ്ച മുതല്‍ പ്രസാദ ഊട്ട് പാഴ്‌സലായി നല്‍കുന്നത് വീണ്ടും തുടങ്ങും. ഉച്ചഭക്ഷണവും അത്താഴവും പാഴ്‌സലായി നല്‍കും. 

ഉച്ചഭക്ഷണം 1000 പാഴ്‌സലും രാത്രി ഭക്ഷണം ലഭ്യമായ നേദ്യം പാഴ്‌സലാക്കിയും നല്‍കാനാണ് അടിയന്തര ദേവസ്വം ഭരണസമിതി യോഗം തീരുമാനിച്ചത്. 

ദേവസ്വം കമ്മീഷണര്‍ ബിജു പ്രഭാകറിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ ഭരണ സമിതി അംഗങളായ മല്ലിശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, തന്ത്രി പി.സി.ദിനേശന്‍ നമ്പൂതിരിപ്പാട്, അഡ്വ. കെ.വി.മോഹനകൃഷ്ണന്‍, അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി.വിനയന്‍ എന്നിവര്‍ പങ്കെടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി മാജിക്കില്‍ അര്‍ജന്റീന, ലോകകപ്പിലെ ആദ്യ ഹാട്രിക്; എതിരില്ലാത്ത മൂന്ന് ഗോളിന് അള്‍ജീരിയക്കെതിരെ ജയം

മൊബൈല്‍ ഫോണില്‍ അശ്ലീലദൃശ്യങ്ങളും സന്ദേശവും അയച്ചു; എസ്എഫ്‌ഐ നേതാവിനെതിരെ പരാതി

ശബരിമല ശ്രീകോവിലിന്റെ സ്വര്‍ണ്ണം പൂശിയ മേല്‍ക്കൂരയില്‍ അസാധാരണ നിറംമാറ്റം; പരിശോധന

ആക്രോശവും കൊലവിളിയും, ട്രക്കിനെ പിന്തുടര്‍ന്നത് 15 കിലോമീറ്ററോളം, മൂവാറ്റുപുഴയില്‍ യുവതിയെ ആക്രമിക്കാന്‍ ശ്രമം; 5 പേര്‍ അറസ്റ്റില്‍

നീറ്റ് പരീക്ഷാ സമ്മര്‍ദം: രണ്ട് വിദ്യാര്‍ഥികള്‍ കൂടി ജീവനൊടുക്കി

SCROLL FOR NEXT