സംസ്ഥാനത്ത് നാലു ജില്ലകളില്‍ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th February 2022 07:01 AM  |  

Last Updated: 17th February 2022 07:01 AM  |   A+A-   |  

rain in kerala

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: കേരളത്തില്‍ മഴ മുന്നറിയിപ്പ്. സംസ്ഥാനത്ത് നാല് ജില്ലകളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. 

വരും മണിക്കൂറുകളില്‍ തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, മലപ്പുറം എന്നി ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. ഇന്നലെ രാത്രി എറണാകുളം ജില്ലയില്‍ മഴ ലഭിച്ചിരുന്നു.