ഗുരുവായൂര്‍ ക്ഷേത്രം, ഫയല്‍ 
Kerala

ഗുരുവായൂരപ്പന് 1,737 കോടിയുടെ ബാങ്ക് നിക്ഷേപം; സ്വന്തമായി 271 ഏക്കര്‍ ഭൂമി, സ്വത്ത് വിവരം പുറത്ത്

ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ ആസ്തി സംബന്ധിച്ച കണക്കുകള്‍ പുറത്ത്. ഗുരുവായൂരപ്പന്റെ പേരില്‍ വിവിധ ബാങ്കുകളിലായുള്ള  നിക്ഷേപം 1737.04 കോടി രൂപയാണ്

Author : സമകാലിക മലയാളം ഡെസ്ക്



കൊച്ചി: ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ ആസ്തി സംബന്ധിച്ച കണക്കുകള്‍ പുറത്ത്. ഗുരുവായൂരപ്പന്റെ പേരില്‍ വിവിധ ബാങ്കുകളിലായുള്ള  നിക്ഷേപം 1737.04 കോടി രൂപയാണ്. സ്വന്തമായി 271.05 ഏക്കര്‍ സ്ഥലവുമുണ്ട്. ദേവസ്വത്തിന്റെ ആസ്തി ആരാഞ്ഞ് എറണാകുളത്തെ പ്രോപ്പര്‍ ചാനല്‍ എന്ന സംഘടനയുടെ പ്രസിഡന്റ് എം കെ ഹരിദാസ് നല്‍കിയ വിവരാവകാശ അപേക്ഷയുടെ മറുപടിയായാണ് സ്വത്തുവിവരം ഗുരുവായൂര്‍ ദേവസ്വം വെളിപ്പെടുത്തിയത്.

അതേസമയം, രത്‌നം, സ്വര്‍ണം, വെള്ളി എന്നിവയുടെ മൂല്യം എത്രയെന്നത് പുറത്തുവിട്ടിട്ടില്ല. സുരക്ഷാകാരണങ്ങളാലാണ് വെളിപ്പെടുത്താത്തതെന്ന് ഗുരുവായൂര്‍ ദേവസ്വം കോടതിയില്‍ വ്യക്തമാക്കി. ഇതിനെതിരെ എം കെ ഹരിദാസ് അപ്പീല്‍ നല്‍കി.

2016ല്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം സര്‍ക്കാരില്‍ നിന്ന് ധനസഹായം ലഭിച്ചിട്ടില്ലെന്നും ദേവസ്വം ബോര്‍ഡ് വിവരാവകാശത്തില്‍ വ്യക്തമാക്കി. 2018-19 പ്രളയ ദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയ പത്തു കോടി രൂപ തിരികെ കിട്ടിയിയിട്ടില്ലെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി. ഗുരുവായൂര്‍ ക്ഷേത്രം കൈമാറിയ പണം തിരികെ നല്‍കണമെന്ന് നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. 

ക്ഷേത്ര വികസനത്തില്‍ ദേവസ്വം ബോര്‍ഡ് കാണിക്കുന്ന അലംഭാവത്തെ തുടര്‍ന്നാണ് സ്വത്തിനെ കുറിച്ച് അറിയാന്‍ വിവരാവകാശം നല്‍കിയതെന്ന് ഹരിദാസ് പറഞ്ഞു. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് നടത്തുന്ന ആശുപത്രിയില്‍ സൗകര്യങ്ങളില്ലെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, ഹരിദാസിന്റെ ആരോപണങ്ങളോ്ട് ദേവസ്വം ബോര്‍ഡ് പ്രതികരിച്ചിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

kerala PSC: വാട്ടർ അതോറിറ്റിയിൽ സബ് എഞ്ചിനീയർ ആകാം, ഡിപ്ലോമ മതി!

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 763 lottery result

വീട്ടിലുണ്ടാക്കുന്ന ഭക്ഷണം എപ്പോഴും ആരോ​ഗ്യകരമാണോ? അടുക്കളയിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കുക

'മോഹന്‍ലാലിന്റെ മകനായി രഞ്ജി പണിക്കര്‍?', കഷ്ടം തന്നെയെന്ന് പോസ്റ്റ്; മറുപടി നല്‍കി ആരാധകര്‍