വൈദ്യുത ദീപ പ്രഭയിൽ ശീവേലിപ്പുര ​Guruvayur Temple 
Kerala

വൈദ്യുത ദീപപ്രഭയിൽ ഗുരുവായൂർ ക്ഷേത്രം ശീവേലിപ്പുര; ഭക്തർക്ക് ആനന്ദാനുഭവം

മന്ത്രി കെബി ഗണേഷ് കുമാർ പുതിയ ദീപ വിതാനം ഗുരുവായൂരപ്പന് സമർപ്പിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂർ: ഗുരുവായൂരപ്പ സന്നിധിയിലെ ശീവേലിപ്പുര വൈദ്യുത ദീപ പ്രഭയിലായി. ഭക്തർക്ക് ആനന്ദാനുഭവമായി പുതിയ വൈദ്യുത ദീപ വിതാനം. ഇന്നലെ രാത്രി ഏഴ് മണിയോടെ നടന്ന ചടങ്ങിൽ ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ പുതിയ ദീപ വിതാനം ഗുരുവായൂരപ്പന് സമർപ്പിച്ചു. ‌

ശീവേലിപ്പുരയിലെ വെളിച്ചം കൂട്ടുന്നതിനും കൊടിമരത്തിന് ശ്രദ്ധ ലഭിക്കുന്നതിനും ചുറ്റും വെളിച്ചം നിർലോഭം ലഭിക്കുന്നതിനും ശിവേലിപ്പുരയിൽ നിന്നു ഗോപുരത്തിലേക്ക് വെളിച്ചം കേന്ദ്രീകരിക്കുന്നതിനുമായാണ് പുതിയ ദീപ വിതാനം സ്ഥാപിച്ചത്. പ്രവൃത്തി നിർവഹിച്ച ആലുവ എസ് ആൻഡ് എസ് ഇലക്ട്രിക്കൽസ് സ്ഥാപനത്തിലെ ജീവനക്കാർക്ക് മന്ത്രി ഉപഹാരങ്ങൾ നൽകി. ദേവസ്വം ഇലക്ട്രിക്കൽ വിഭാഗമായിരുന്നു പ്രവൃത്തിയുടെ മേൽനോട്ടം നിർവഹിച്ചത്.

മന്ത്രി കെബി ഗണേഷ് കുമാർ ​Guruvayur Temple

ദേവസ്വം കമ്മീഷണറും വകുപ്പ് സെക്രട്ടറിയുമായ എംജി രാജമാണിക്കം ഐഎഎസ്, ദേവസ്വം ചെയർമാൻ ഡോ. വികെ വിജയൻ, പുതിയ ദീപ വിതാനം 8.77 ലക്ഷം രൂപ ചെലവഴിച്ച് സ്ഥാപിച്ച് വഴിപാടായി സമർപ്പിച്ച ദേവസ്വം ഭരണസമിതി അംഗം കെഎസ് ബാലഗോപാൽ,

മറ്റ് ഭരണ സമിതി അംഗങ്ങളായ ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി മനോജ്, കെപി വിശ്വനാഥൻ, മനോജ് ബി നായർ,

അഡ്മിനിസ്ട്രേറ്റർ ഒബി അരുൺകുമാർ, എഡിജിപി അജിത് കുമാർ, ദേവസ്വം ജീവനക്കാർ, ഭക്തർ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.

Guruvayur Temple Seevelipura now illuminated with electric lights

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നേപ്പാളിലെ മിന്നല്‍ പ്രളയം; മരണസംഖ്യ 157 ആയി, കാണാതായത് 142 ഇന്ത്യക്കാര്‍

ട്രെയിനില്‍ യുവതിയെ ശുചിമുറിയിലേക്ക് വലിച്ചിഴച്ച് പീഡിപ്പിക്കാന്‍ ശ്രമം; അസം സ്വദേശി അറസ്റ്റിൽ

'എന്നെ ശാന്തതയോടെ നിർത്തുന്നത് പ്രാർഥന ആണ്; ദൈവം എന്ന് പറയുന്നത് ഒരു പ്രത്യേക വ്യക്തിയൊന്നുമല്ല'

മോശം പ്രതികരണമൊന്നും ബാധിച്ചില്ല! ആദ്യ ദിനം തന്നെ 100 കോടി കടന്ന് യഷിന്റെ 'ടോക്സിക്'; ഓപ്പണിങ് ഡേ കളക്ഷൻ പുറത്ത്

ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ്; സംശയരോഗം കാരണമെന്ന് സൂചന