guruvayur temple ​ഫയൽ
Kerala

ഗുരുവായൂരില്‍ വിഷുക്കണി ദർശനം ബുധനാഴ്ച പുലർച്ചെ 2.55 മുതൽ

വിഷുദിനമായ ഏപ്രില്‍ 15 ബുധനാഴ്ച പുലര്‍ച്ചെ 2.55മുതല്‍ 3.55 വരെയാണ് വിഷു കണി ദര്‍ശനം.

സമകാലിക മലയാളം ഡെസ്ക്

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് സുഗമമായ വിഷുക്കണി ദര്‍ശനത്തിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. വിഷുദിനമായ ഏപ്രില്‍ 15 ബുധനാഴ്ച പുലര്‍ച്ചെ 2.55മുതല്‍ 3.55 വരെയാണ് വിഷു കണി ദര്‍ശനം. തുടര്‍ന്ന് നിര്‍മ്മാല്യം ,അഭിഷേകം ഉള്‍പ്പെടെ പതിവ് പൂജകളും ദര്‍ശനവും. ശ്രീകോവില്‍ നെയ്യ് വിളക്ക് വഴിപാട് ശീട്ടാക്കുന്ന ഭക്തര്‍ക്കുള്ള ദര്‍ശനം രാവിലെ 7 മുതലാകും. തിരക്കേറിയാല്‍ നെയ്യ് വിളക്ക് ദര്‍ശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തും.

വിഷുദിനത്തില്‍ പ്രസാദ ഊട്ടിന് പതിവ് വിഭവങ്ങള്‍ ഉണ്ടാകും. വിഷുക്കണി ദര്‍ശനം സുഗമമാക്കാന്‍ ദേവസ്വം, പോലീസ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ ഭക്തര്‍ പാലിക്കണം. വിഷുക്കണി ദര്‍ശന ക്രമീകരണങ്ങളോട് എല്ലാ ഭക്തരും സഹകരിക്കണമെന്ന് ദേവസ്വം അഭ്യര്‍ഥിച്ചു.

Guruvayur Devaswom Announces Vishu Kani Timing; Darshan to Open at 2:55 AM

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'21ാം നൂറ്റാണ്ടിലെ സുപ്രധാന തീരുമാനം; രാജ്യത്തെ കോടിക്കണക്കിന് അമ്മ പെങ്ങന്മാരുടെ ആശീര്‍വാദമുണ്ട്'; വനിതാ ബില്ലില്‍ പ്രധാനമന്ത്രി

പിപിഎഫില്‍ ഇങ്ങനെ നിക്ഷേപിച്ചാല്‍ മാസം 61,000 രൂപ പെന്‍ഷന്‍; ചെയ്യേണ്ടത് ഇത്രമാത്രം

ആകെ പോളിങ് 78.27%; കൂടുതല്‍ കുന്ദമംഗലത്ത്; കുറവ് റാന്നിയില്‍; കണക്കുകള്‍ പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍

'ജാതിയുടെയും നിറത്തിന്റെയും പേരില്‍ അധിക്ഷേപിക്കും, ആണ്‍കുട്ടികളെ കൊണ്ട് തല്ലിക്കും'; ഡോ. റാമിനെതിരെ കുടുതല്‍ വിദ്യാര്‍ഥികള്‍

വിഷുവിന് പടക്കം പൊട്ടിക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ ഓർക്കണേ

SCROLL FOR NEXT