ചിങ്ങ മാസം ഒന്നാം തീയതിയായ നാളെ ഗുരുവായൂരില്‍ 160 വിവാഹങ്ങള്‍ നടക്കും file
Kerala

'ചിങ്ങമാസം വന്നുചേര്‍ന്നാല്‍'; നാളെ ഗുരുവായൂരില്‍ 160 വിവാഹങ്ങള്‍; ഓഗസ്റ്റ് 31ന് 190; ബുക്കിങ് 1531 ആയി

ഈ മാസം 31നാണ് ഏറ്റവും അധികം വിവാഹം ബുക്ക് ചെയ്തിരിക്കുന്നത്. 190 വിവാഹങ്ങളാണ് അന്നേദിവസം നടക്കുക

സമകാലിക മലയാളം ഡെസ്ക്

ഗുരുവായൂര്‍: ചിങ്ങ മാസം ഒന്നാം തീയതിയായ നാളെ ഗുരുവായൂരില്‍ 160 വിവാഹങ്ങള്‍ നടക്കും. ചിങ്ങമാസത്തില്‍ മാത്രം ഇതുവരെ ബുക്ക് ചെയ്തത് 1531 വിവാഹങ്ങള്‍ ആണ്. ഓഗസ്റ്റ് 17 മുതല്‍ സെപ്റ്റംബര്‍ 15 വരെ ഗുരുവായൂര്‍ ക്ഷേത്രത്തിലെ 5 മണ്ഡപങ്ങളിലായി നടക്കുന്ന വിവാഹങ്ങളുടെ എണ്ണം ഇനിയും വര്‍ധിക്കുമെന്നാണ് അധികൃതരുടെ കണക്കുക്കൂട്ടല്‍. ഈ മാസം 31നാണ് ഏറ്റവും അധികം വിവാഹം ബുക്ക് ചെയ്തിരിക്കുന്നത്. 190 വിവാഹങ്ങളാണ് അന്നേദിവസം നടക്കുക.

ഒന്നാം ഓണ ദിനമായ സെപ്റ്റംബര്‍ നാലിന് 87 വിവാഹങ്ങളുണ്ട്. തിരുവോണ ദിവസം 5 വിവാഹങ്ങളാണ് ബുക്ക് ചെയ്തിരിക്കുന്നത്. കര്‍ക്കിടകം കഴിയുന്നതോടെയാണ് ഗുരുവായൂരില്‍ വിവാഹ സീസണ്‍ ആരംഭിക്കുന്നത്. ക്ഷേത്രത്തിലെ ഇല്ലംനിറ, തൃപുത്തിരി, ഉത്രാടക്കാഴ്ച, തിരുവോണ സദ്യ, അഷ്ടമി രോഹിണി ആഘോഷങ്ങള്‍ ഈ മാസം ആണ് നടക്കുന്നത്.

ഈ ദിവസങ്ങളില്‍ ദര്‍ശനത്തിനായി മണിക്കൂറുകള്‍ കാത്തുനില്‍ക്കേണ്ടി വരും. വേഗത്തില്‍ ദര്‍ശനത്തിനായുള്ള ആയിരം രൂപയുടെ നെയ്യ് വിളക്ക് വാങ്ങാനും തിരക്കുണ്ടാകും. ചോറൂണുകള്‍, വാഹനപൂജ വഴിപാട് എന്നിവയുടെ എണ്ണവും ചിങ്ങമാസത്തില്‍ കൂടുതലായിരിക്കും. ക്ഷത്രത്തില്‍ പുലര്‍ച്ചെ മുതല്‍ പ്രഭാതഭക്ഷണവും പ്രസാദ ഊട്ടും ഉണ്ടായിരിക്കും. രാത്രി ഭക്ഷണവും ഉണ്ടാകും.

Guruvayur temple wedding in chingam. 1531 weddings have been booked so far. From August 17 to September 15, the number of weddings taking place in the five mandapams of Guruvayur temple is expected to increase further, according to temple authorities

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ക്ഷാമ ബത്ത കൂട്ടി ഉത്തരവിറങ്ങി, തുക ഈ മാസത്തെ ശമ്പളത്തിന് ഒപ്പം; ക്ഷേമ പെന്‍ഷന്‍ ഇത്തവണ 3600 രൂപ വീതം

വിസ്മയിപ്പിച്ച് പ്രണവ്; രാഹുലിന്റെ ​ഗംഭീര ഓഡിയോ- വിഷ്വൽ ക്രാഫ്റ്റ്- 'ഡീയസ് ഈറെ' റിവ്യൂ

ഡ്രൈവിങ്ങിനിടെ സ്‌കൂട്ടറില്‍ തല പൊക്കി നിന്ന് വിഷപ്പാമ്പ്, അധ്യാപിക രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

അതിദാരിദ്ര്യ മുക്ത സംസ്ഥാനം: ഒരു സുപ്രഭാതത്തിൽ എടുത്ത തീരുമാനം അല്ല, 2021ല്‍ തുടങ്ങിയ ശ്രമമെന്ന് എം ബി രാജേഷ്

'കള്ളക്കണക്കുകള്‍ അവതരിപ്പിച്ച് അതിദാരിദ്ര്യ മുക്തമെന്ന് പ്രഖ്യാപിക്കുന്നു'; സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ്

SCROLL FOR NEXT