ഗുരുവായൂർ ക്ഷേത്രം ഫയല്‍
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തിലെ ജൂണ്‍ മാസത്തെ ഭണ്ഡാര വരവ് 8.5 കോടി, 1 കിലോയില്‍ അധികം സ്വര്‍ണം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ ജൂണ്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ 8,50,00,661 രൂപ ലഭിച്ചു. കൂടാതെ 1 കിലോ 843 ഗ്രാം 600 മില്ലിഗ്രാം സ്വര്‍ണവും 9 കിലോ 800 ഗ്രാം വെള്ളിയും ലഭിച്ചു.

ഭണ്ഡാരത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ച 2000 രൂപയുടെ 15 നോട്ടുകളും, നിരോധിച്ച 1000 രൂപയുടെ 14 നോട്ടുകളും, 500 രൂപയുടെ 60 നോട്ടുകളും ലഭിച്ചു. കനറാ ബാങ്ക് ഗുരുവായൂര്‍ ശാഖയ്ക്കായിരുന്നു ഭണ്ഡാരം എണ്ണലിന്റെ ചുമതല.

ഇ-ഭണ്ഡാരങ്ങളിലൂടെയും ശ്രദ്ധേയമായ വരുമാനം ലഭിച്ചു. കിഴക്കേ നടയിലെ എസ്.ബി.ഐ ഇ-ഭണ്ഡാരത്തിലൂടെ 4,60,426 രൂപയും, പഞ്ചാബ് നാഷണല്‍ ബാങ്ക് ഇ-ഭണ്ഡാരത്തിലൂടെ 31,037 രൂപയും ലഭിച്ചു. പടിഞ്ഞാറെ നടയിലെ യു.ബി.ഐ ഇ-ഭണ്ഡാരത്തില്‍ നിന്ന് 1,07,226 രൂപയും, ഇന്ത്യന്‍ ബാങ്ക് ഇ-ഭണ്ഡാരത്തിലൂടെ 61,864 രൂപയും, ഐ.സി.ഐ.സി.ഐ ഇ-ഭണ്ഡാരത്തിലൂടെ 43,952 രൂപയും, ധനലക്ഷ്മി ബാങ്ക് ഇ-ഭണ്ഡാരത്തിലൂടെ 1,82,432 രൂപയും ലഭിച്ചു.

Guruvayur temple's June treasury receipts worth Rs 8.5 crore, over 1 kg of gold

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രാഹുൽ ഗാന്ധിയെക്കൊണ്ട് നിരാഹാരം അവസാനിപ്പിക്കാനായിരുന്നു ആഗ്രഹം; പക്ഷേ നിരാശയായിരുന്നു ഫലം': സോനം വാങ്ചുക്

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സുവര്‍ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK 64 lottery result

ആത്മാവിനെ കണ്ടു! ലെന പറയുന്നതിൽ കാര്യമുണ്ടോ? മനഃശാസ്ത്ര വിദ​ഗ്ധന്റെ വിലയിരുത്തൽ

ഇൻഫാന്റിനോ സൂപ്പറാ! പിന്തുണച്ച് അർജന്റീന, മെക്സിക്കോ, ആഫ്രിക്കൻ ഫുട്ബോൾ

'എന്റെ ലോക്കി നിങ്ങൾ ഇത്രയും നല്ല നടനായിരുന്നോ! പീക്ക് പടം അതിനപ്പുറം ഒന്നുമില്ല', വാമിഖയ്ക്കും കയ്യടി; 'ഡിസി' എക്സ് പ്രതികരണം