gyanesh kumar resignation demand intensifies, R Sreelekha, indian women hockey team 
Kerala

പ്രതിഷേധം ആളിക്കത്തി ജന്തർ മന്തർ, വാട്സാപ്പിലെ സന്ദേശം ഡിലീറ്റ് ചെയ്ത് ശ്രീലേഖ; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് എഎപിയും ഐസയും എഐഎസ്എഫും രാജ്യ തലസ്ഥാനത്ത് നടത്തിയ പ്രതിഷേധം ഇന്നും സംഘര്‍ഷത്തില്‍ കലാശിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് എഎപിയും ഐസയും എഐഎസ്എഫും രാജ്യ തലസ്ഥാനത്ത് നടത്തിയ പ്രതിഷേധം ഇന്നും സംഘര്‍ഷത്തില്‍ കലാശിച്ചു. എഎപി പ്രവര്‍ത്തകര്‍ ഇന്ത്യാഗേറ്റിലേക്കാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ജന്തര്‍ മന്തറിലേക്ക് ഐസ നടത്തിയ പ്രതിഷേധമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഇതടക്കം അഞ്ചു വാർത്തകൾ ചുവടെ:

പ്രതിഷേധം ആളിക്കത്തി ജന്തര്‍ മന്തര്‍, ബസിന്റെ ചില്ല് തകര്‍ത്ത് പ്രവര്‍ത്തകര്‍ പുറത്ത് കടന്നു; നേഹ ബോറ അടക്കം കസ്റ്റഡിയില്‍

ബസിന്റെ ചില്ല് തകർത്ത് പ്രവർത്തകർ പുറത്തുകടക്കുന്നു

രാജിയിൽ സമവായം?; വാട്സാപ്പിലെ സന്ദേശം ഡിലീറ്റ് ചെയ്ത് ശ്രീലേഖ

ശ്രീലേഖ സത്യപ്രതിജ്ഞ ചെയ്യുന്നു

 തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി ഭരണത്തെ മുൾമുനയിൽ നിർത്തിയ മുൻ ഡിജിപിയും ശാസ്തമംഗലം വാർഡ് കൗൺസിലറുമായ ആർ. ശ്രീലേഖയുടെ രാജി പ്രഖ്യാപനം ഒത്തുതീർപ്പിലേക്ക്. നേരത്തെ, വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ കൗൺസിലർ സ്ഥാനം രാജിവെക്കുന്നതായി പ്രഖ്യാപിച്ച ആർ. ശ്രീലേഖ, ആ സന്ദേശം ഡിലീറ്റ് ചെയ്തു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ നേരിട്ട് ഇടപെട്ട് നടത്തിയ സമവായ ചർച്ചകൾ ഫലം കണ്ടെന്നാണ് സൂചന. കോർപ്പറേഷൻ സെക്രട്ടറിക്ക് ഔദ്യോഗികമായി രാജിക്കത്ത് സമർപ്പിക്കുന്നത് തടയാൻ പാർട്ടി നേതൃത്വത്തിന് സാധിച്ചതോടെയാണ് നഗരസഭാ ഭരണത്തിനു തന്നെ ഭീഷണിയായി ഉയർന്നുവന്ന രാഷ്ട്രീയ പ്രതിസന്ധിക്ക് താൽക്കാലിക വിരാമമായത്. .

പാലക്കാട് സിപിഎമ്മിൽ വൻ അഴിച്ചുപണി: ഇഎൻ സുരേഷ് ബാബുവിനെ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി; മുൻ എംഎൽഎ വി ചെന്താമരാക്ഷൻ പുതിയ സെക്രട്ടറി

CPM Palakkad District Secretary Replaced

ആര്‍ രാജശ്രീക്ക് വയലാര്‍ അവാർഡ്; അംഗീകാരം 'ആത്രേയകം' നോവലിന്

R Rajasree Wins 50th Vayalar Award for 'Aathreyakam'

അരനൂറ്റാണ്ട് പിന്നിടുന്ന വയലാര്‍ രാമവര്‍മ്മ സാഹിത്യ അവാര്‍ഡിന് പ്രമുഖ എഴുത്തുകാരി ആര്‍ രാജശ്രീ അര്‍ഹയായി. 'ആത്രേയകം' എന്ന നോവലാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. ഒരു ലക്ഷം രൂപയും പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമന്‍ വെങ്കലത്തില്‍ രൂപകല്‍പ്പന ചെയ്ത ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. ഒവി ഉഷ, സുഭാഷ് ചന്ദ്രന്‍, വി വിജയകുമാര്‍ എന്നിവരടങ്ങിയ ജഡ്ജിങ് കമ്മിറ്റിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്. വയലാര്‍ രാമവര്‍മയുടെ ചരമദിനമായ ഒക്ടോബര്‍ 27ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി വിഡി സതീശന്‍ പുരസ്‌കാരം സമ്മാനിക്കും.

8 'സ്വർണം' നിലനിർത്തി, 20 എണ്ണം കൈവിട്ടു! ഏഷ്യൻ ​ഗെയിംസിലെ ഇന്ത്യ

44 വർഷത്തിനു ശേഷം ഏഷ്യൻ ​ഗെയിംസിൽ സ്വർണം സമ്മാനിച്ച ഇന്ത്യൻ വനിതാ ഹോക്കി ടീം, Asian Games 2026

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രതിഷേധം ആളിക്കത്തി ജന്തര്‍ മന്തര്‍, ബസിന്റെ ചില്ല് തകര്‍ത്ത് പ്രവര്‍ത്തകര്‍ പുറത്ത് കടന്നു; നേഹ ബോറ അടക്കം കസ്റ്റഡിയില്‍

സ്ത്രീകള്‍ നിരന്തരം ആണ്‍നോട്ടത്തിന് ഇരയാകുന്നു; കഴിവുകളേക്കാള്‍ സംസാരിക്കുന്നത് ശരീരത്തെക്കുറിച്ച്: എസ്തര്‍ അനില്‍

'നിങ്ങളെ കടത്തിലാക്കില്ല'; സിനിമ പൊട്ടി, വിതരണക്കാരന്റെ നഷ്ടം നികത്തി രജനികാന്ത്, അധികമായി ഒരു ലക്ഷവും നല്‍കി

കനത്ത മഴയ്ക്ക് സാധ്യത; സൗദിയില്‍ മിന്നല്‍പ്രളയ മുന്നറിയിപ്പ്

പ്രതിഷേധങ്ങള്‍ ഇനിയും ഉണ്ടാകും, പക്ഷെ സ്ത്രീ സുരക്ഷ സമൂഹത്തിന്റെ പ്രയോരിറ്റിയല്ല: വാമിഖ ഗബ്ബി