പ്രതീകാത്മക ചിത്രം AI
Kerala

ഹൃദയം തൊടും ഈ കഥ; ആമിനക്കരികില്‍നിന്നു മാറാതെ എടവണ്ണയിലെ 'ഹാച്ചിക്കോ'

വീട്ടില്‍ തിരികെയെത്താതിരുന്നിട്ടും ആരും ശ്രദ്ധിക്കാതിരുന്ന ആമിനയെ തിരഞ്ഞിറങ്ങിയത് സമീപത്തെ തെരുവുപട്ടിയായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: ലോകത്തെയാകെ കണ്ണീരണിയിച്ച ഹാച്ചിക്കോയുടേതുപോലൊരു കഥയുണ്ട് എടവണ്ണക്കാര്‍ക്കു പറയാന്‍. ഒരുമ്മയുടെ ജീവന്‍ രക്ഷിക്കാന്‍ ഓടിയെത്തിയ, ഇന്നും അവര്‍ക്കു കാവലിരിക്കുന്ന ഒരു തെരുവുപട്ടിയുടെ കഥ.

കഴിഞ്ഞ ഏപ്രില്‍ 16 നാണ് 65 വയസ്സുകാരിയായ ആമിന മകളുടെ വീട്ടില്‍നിന്നും മടങ്ങിവരുന്നവഴിയില്‍ റോഡരികില്‍ ബോധരഹിതയായി വീണുപോയത്. വീട്ടില്‍ തിരികെയെത്താതിരുന്നിട്ടും ആരും ശ്രദ്ധിക്കാതിരുന്ന ആമിനയെ തിരഞ്ഞിറങ്ങിയത് സമീപത്തെ തെരുവുപട്ടിയായിരുന്നു.

ഗേറ്റിനരികില്‍ അനക്കമില്ലാതെ കിടന്ന ആമിനയെ കണ്ടയുടനെ ബഹളമുണ്ടാക്കി അവന്‍ ആളെക്കൂട്ടി. ബന്ധുക്കളെയും അയല്‍ക്കാരെയും അവിടേക്കെത്തിച്ചു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ആമിനയെ രക്ഷിക്കാനായിരുന്നില്ല.

ശേഷം ആമിനയുടെ ഭൗതികശരീരം വീട്ടിലെത്തിച്ചതുമുതല്‍ ഖബറടക്കുന്നതുവരെ ആ തെരുവുപട്ടി ഒപ്പമുണ്ടായിരുന്നുവെന്ന് അയല്‍വാസിയായ രാമകൃഷ്ണന്‍ ഓര്‍ക്കുന്നു. അന്നുമുതല്‍ ആമിനയുടെ ഖബറിനടുത്താണ് അവന്‍ മിക്കസമയവും ചെലവിടുന്നതെന്നും സമീപവാസികള്‍. എന്നോ ഒരിക്കല്‍ തന്നോടു കാണിച്ച കരുണയും സ്‌നേഹവും മരണശേഷവും മടക്കിനല്‍കുകയാണെന്ന് എടവണ്ണക്കാര്‍ പറയുന്നു.

Hachiko of Edavanna, never leaving Amina's side

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നീറ്റ് പുനഃപരീക്ഷ: ഇന്ത്യയില്‍ ടെലിഗ്രാം നിരോധിച്ചു

'അത് സംവരണ വിരുദ്ധമല്ല, അങ്ങനൊരു മോശം പ്രസ്താവന ഞാന്‍ പറയില്ല'; വിമര്‍ശനങ്ങള്‍ക്കെതിരെ അഭിനവ് സുന്ദര്‍ നായക്

ചീര കഴിച്ചാൽ ഭക്ഷ്യവിഷബാധയോ! മഴക്കാലത്ത് ചീര എങ്ങനെ പാകം ചെയ്യണം

കെഎസ്ആര്‍ടിസിയില്‍ ഇന്നലെ യാത്ര ചെയ്തത് 13 ലക്ഷത്തിലധികം സ്ത്രീകള്‍; പ്രിയദര്‍ശിനി 'ഹിറ്റ്'

ഇനി ഡോക്ടറുടെ കുറിപ്പടിയില്ലാതെ കഫ് സിറപ്പുകൾ കിട്ടില്ല; ഓവർ ദി കൗണ്ടർ വില്പന നിരോധിച്ച് കേന്ദ്ര മന്ത്രാലയം

SCROLL FOR NEXT