Hadiya, Ponnamma facebook
Kerala

അവസാന നിമിഷവും മകളെ കാണാന്‍ കാത്തിരുന്നു; ഹാദിയയുടെ അമ്മ പൊന്നമ്മ യാത്രയായി

കോട്ടയം ജില്ലയില്‍ വൈക്കം സ്വദേശികളായ അശോകന്‍, പൊന്നമ്മ ദമ്പതികളുടെ ഏകമകളായ അഖില ഹോമിയോ ഡോക്ടറാകാന്‍ പഠിക്കുന്നതിനിടെ ഇസ്ലാമിലേക്ക് മതം മാറിയാണ് ഹാദിയായത്.

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: കേരളത്തില്‍ വലിയ കോളിളക്കം സൃഷ്ടിച്ച ഹാദിയ കേസിലെ നായിക ഹാദിയ(അഖില അശോകന്‍)യുടെ അമ്മ പൊന്നമ്മ അന്തരിച്ചു. ഹിന്ദു മതത്തില്‍ നിന്ന് ഇസ്ലാം മതം സ്വീകരിച്ച മകള്‍ തിരികെ വരുമെന്നായിരുന്നു അവസാന നിമിഷം വരെ പൊന്നമ്മയുടേയും ഭര്‍ത്താവ് അശോകന്റെയും പ്രതീക്ഷ. ഈ ആഗ്രഹം പൂര്‍ത്തിയാകാതെയാണ് പൊന്നമ്മ യാത്രയായത്. ഹൃദയസ്തംഭനമാണ് മരണ കാരണം.

കോട്ടയം ജില്ലയില്‍ വൈക്കം സ്വദേശികളായ അശോകന്‍, പൊന്നമ്മ ദമ്പതികളുടെ ഏകമകളായ അഖില ഹോമിയോ ഡോക്ടറാകാന്‍ പഠിക്കുന്നതിനിടെ ഇസ്ലാമിലേക്ക് മതം മാറിയാണ് ഹാദിയായത്. പിന്നാലെ ഹാദിയ കൊല്ലം സ്വദേശിയായ ഷെഫീന്‍ ജഹാനെ വിവാഹം കഴിച്ചു. എന്നാല്‍ ഇരുവരുടേയും വിവാഹത്തിന് എതിരെ ഹാദിയയുടെ അച്ഛന്‍ അശോകന്‍ ഹൈക്കോടതിയെ സമീപിച്ചതോടു കൂടിയാണ് ഹാദിയ കേസ് വലിയ കോളിളക്കങ്ങളിലേക്ക് നീങ്ങിയത്. പിന്നീട് ഈ വിവാഹ ബന്ധം ഹാദിയ വേര്‍പെടുത്തി.

തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി ഖാലിദ് ദസ്തഗീര്‍ എന്ന പേരുള്ള ഒരു മുസ്ലിം യുവാവിനെ ഹാദിയ രണ്ടാമത് വിവാഹം കഴിച്ചു. അതീവ രഹസ്യമായാണ് വിവാഹം നടന്നത്. അമ്മയെ അവസാനമായി വന്ന് കാണണമെന്ന് അഭ്യര്‍ഥിച്ചെങ്കിലും കാണാന്‍ മകള്‍ എത്തിയില്ലെന്നാണ് വിവരം.

Hadiya's mother Ponnamma has passed away

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കൊല്ലത്ത് നിര്‍മാണത്തിലിരിക്കെ ദേശിയപാത ഇടിഞ്ഞു താണു; റോഡില്‍ വന്‍ ഗര്‍ത്തം; നിരവധി വാഹനങ്ങള്‍ കുടുങ്ങി

രണ്ട് കോടതികളില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു; രാഹുല്‍ ഈശ്വറിന്റെ ജാമ്യം ഇന്നും പരിഗണിച്ചില്ല

കളി വരുതിയില്‍ നിർത്തി ഓസീസ്; ഇംഗ്ലണ്ടിനെതിരെ ലീഡ്

14കാരന്റെ വിസ്മയം തീര്‍ത്ത ബാറ്റിങ് വിസ്‌ഫോടനം! ഗൂഗിളില്‍ ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞത് വൈഭവിനെ

വയോധികര്‍ക്കും 45 വയസ്സിന് മുകളിലുള്ള സ്ത്രീകള്‍ക്കും ലോവര്‍ ബര്‍ത്ത് ഉറപ്പ്; സുപ്രധാന തീരുമാനവുമായി റെയില്‍വേ

SCROLL FOR NEXT