ചിത്രം: പിടിഐ 
Kerala

ക്രിസ്മസിന് അധിക മണ്ണെണ്ണ; എല്ലാ കാർഡ് ഉടമകൾക്കും അര ലിറ്റർ വീതം

മണ്ണെണ്ണയുടെ പുതുക്കിയ വില ലിറ്ററിന് 53 രൂപ ആയിരിക്കും

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  ക്രിസ്മസ് പ്രമാണിച്ച് എല്ലാ റേഷൻ കാർഡ് ഉടമകൾക്കും അര ലിറ്റർ മണ്ണെണ്ണ അധികമായി നൽകാൻ നിർദേശം. അധിക മണ്ണെണ്ണ നൽകാൻ ഭക്ഷ്യ പൊതുവിതരണ വകുപ്പ് സിവിൽ സപ്ലൈസ് ഡയറക്ടർക്ക് നിർദേശം നൽകി. മണ്ണെണ്ണയുടെ പുതുക്കിയ വില ലിറ്ററിന് 53 രൂപ ആയിരിക്കും.

കേരളത്തിന്റെ അഭ്യർഥന പരി​ഗണിച്ച് കേന്ദ്ര സർക്കാർ 6780 കിലോ ലിറ്റർ മണ്ണെണ്ണ അനുവദിച്ചതിനെത്തുടർന്നാണ് ഇത്. പെർമിറ്റുള്ള മത്സ്യത്തൊഴിലാളികൾക്ക് ഒരു മാസത്തെ മണ്ണെണ്ണ നൽകിയ ശേഷം ബാക്കി വരുന്നതിൽ നിന്നാണ് റേഷൻ കാർഡ് ഉടമകൾക്ക് അനുവദിക്കുക. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

ശബരിമലയിൽ നെയ്യ് ശേഖരിക്കാൻ പ്രത്യേക സംവിധാനം, കൃത്യമായി നിരീക്ഷിക്കും; പുതിയ നീക്കവുമായി ദേവസ്വം ബോർഡ്

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം