പ്രതീകാത്മക ചിത്രം 
Kerala

തോക്കുമായി യുവാവിന്റെ ബസ് യാത; യുവാവ് കസ്റ്റഡിയില്‍

എറണാകുളത്തു നിന്നു വാങ്ങിയതാണ് എന്നാണു മൊഴി

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ബസില്‍ തോക്കുമായി യാത്ര ചെയ്യുകയായിരുന്ന യുവാവ് കസ്റ്റഡിയില്‍ ആര്‍ത്താറ്റ് മുല്ലയ്ക്കല്‍ ആഘോഷ് ആണ് കസ്റ്റഡിയിലായത്. കുന്നംകുളം നഗരത്തില്‍ തോക്കുമായി ഒരാള്‍ ബസില്‍ യാത്ര ചെയ്യുന്നതായ വിവരം അസിസ്റ്റന്റ് കമ്മീഷണര്‍ക്കു ലഭിച്ചതിനെ തുടര്‍ന്നു നടത്തിയ പരിശോധനയില്‍ ഇയാളെ കണ്ടെത്തി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

പ്രാഥമിക പരിശോധനയില്‍ അപകടകരമല്ലാത്ത എയര്‍ പിസ്റ്റളാണെന്നാണു തിരിച്ചറിഞ്ഞിട്ടുള്ളത്. എറണാകുളത്തു നിന്നു വാങ്ങിയതാണ് എന്നാണു മൊഴി. വിദേശത്തു ജോലിയിലായിരുന്ന ഇയാള്‍ നാട്ടിലെത്തി സൂപ്പര്‍ മാര്‍ക്കറ്റ് ബിസിനസ് ചെയ്യുകയാണ്. കേസെടുക്കണോ എന്ന കാര്യത്തില്‍ തീരുമാനം ആയില്ലെന്നു പൊലീസ് പറഞ്ഞു. പൊലീസ് ചോദ്യം ചെയ്തു വരികയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

5000 രൂപ വരെ ഗ്യാരണ്ടീഡ് പെന്‍ഷന്‍, 35 വയസുകാരന്‍ മാസം എത്ര അടയ്ക്കണം?; അറിയാം സര്‍ക്കാര്‍ സ്‌കീം

ഇമിഗ്രേഷൻ ക്ലിയറൻസില്ലാതെ ഇറ്റാലിയൻ പൗരന്മാർ ജർമ്മനിയിലേക്ക് പറന്നു: എയർ ഇന്ത്യ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

കൂപ്പുകുത്തി രൂപ, 30 പൈസയുടെ നഷ്ടം, നൂറ് തൊടുമോ?; ഓഹരി വിപണിയിലും ഇടിവ്

'അമേരിക്കൻ യാത്ര സംഘാടകരുടെ ചെലവിൽ, സർക്കാർ ചെലവിലല്ല കേട്ടോ !': സൈബർ പ്രചാരണങ്ങൾക്ക് മറുപടിയുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല