മുകേഷ്  ഫെയ്‌സ്ബുക്ക്‌
Kerala

'തെളിവുകൾ കൈവശമുണ്ട്; മുകേഷ് കള്ള മുഖം മൂടി വച്ചയാളാണ്' ; കേസെടുത്തതിൽ പ്രതികരണവുമായി നടി

താൻ ബ്ലാക്ക് മെയിൽ ചെയ്തെങ്കിൽ എന്തുകൊണ്ട് മുകേഷ് പൊലീസിൽ പരാതി നൽകിയില്ലെന്നും നടി ചോദിച്ചു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടൻ മുകേഷ് അടക്കമുള്ളവർക്കെതിരെ കേസെടുത്തതിൽ പ്രതികരണവുമായി പരാതിക്കാരിയായ നടി. പീഡിപ്പിച്ചവർക്കെതിരെ കേസെടുത്തതിൽ സന്തോഷമുണ്ട്. ഇവർക്കെതിരെ ഫോൺ ചാറ്റുകൾ, റെക്കോർഡിങ്ങുകൾ അടക്കം തെളിവുകൾ കൈവശമുണ്ട്. മുകേഷ് എംഎല്‍എ സ്ഥാനത്ത് ഇരിക്കാന്‍ അര്‍ഹനല്ല. മനസ്സ് വിങ്ങിയാണ് ജീവിച്ചത്. സര്‍ക്കാറിന്റെയും പൊലീസിന്റെയും പിന്തുണ ആത്മവിശ്വാസം നല്‍കുന്നുവെന്നും നടി പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മുന്‍പ് പരാതികൊടുക്കാന്‍ സാഹചര്യമില്ലായിരുന്നു. ഇന്ന് ജനം മാറി, സര്‍ക്കാര്‍ മാറി, നിയമം മാറി. അതുകൊണ്ടാണ് പരാതി കൊടുത്തത്. ഭര്‍ത്താവ് മറ്റുള്ള പെണ്ണുങ്ങളെ തേടി പുറത്തുപോകുന്നത് ഭാര്യമാരുടെ കുറവ് കൊണ്ടായിരിക്കും. വൃത്തികെട്ട രീതിയിൽ സംസാരിച്ച മുകേഷ് വഴങ്ങിത്തരണമെന്നും ആവശ്യപ്പെട്ടു. ഉപ്പ് തിന്നവന്‍ വെള്ളം കുടിക്കണമെന്നും നടി പറഞ്ഞു. സിനിമാരം​ഗത്ത് സ്ത്രീകൾ മാത്രമല്ല പുരുഷന്‍മാരും പീഡനത്തിന് ഇരയാകുന്നുണ്ട്.

പാര്‍ട്ടിയും മുകേഷിന്റെ കുറ്റകൃത്യവുമായി യാതൊരു ബന്ധവുമില്ല. താന്‍ മാത്രമല്ലല്ലോ എത്ര പേരാണ് മുകേഷിനെതിരേ രംഗത്ത് വന്നിരിക്കുന്നത്. ഒരു കള്ള മുഖം മൂടി വച്ചാണ് അയാൾ കസേരയില്‍ ഇരിക്കുന്നത്. എംഎല്‍എ ആയിരിക്കാന്‍ മുകേഷിന് അര്‍ഹതയില്ലെന്നും നടി പറഞ്ഞു. താൻ ബ്ലാക്ക്മെയിൽ ചെയ്തെന്ന മുകേഷിന്റെ ആരോപണവും നടി തള്ളി. ബ്ലാക്ക് മെയിൽ ചെയ്തെങ്കിൽ എന്തുകൊണ്ട് മുകേഷ് പൊലീസിൽ പരാതി നൽകിയില്ലെന്നും നടി ചോദിച്ചു.

നടിയുടെ ലൈംഗിക പീഡന പരാതിയില്‍ എം മുകേഷ് എംഎല്‍എയ്‌ക്കെതിരെ ബലാത്സം​ഗക്കുറ്റം അടക്കം ചുമത്തിയാണ് പൊലീസ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരം കൊച്ചി മരട് പൊലീസാണ് കേസെടുത്തത്. ഐപിസി 376 (1) ബലാത്സംഗം, ഐപിസി 354 സ്ത്രീത്വത്തെ അപമാനിക്കണമെന്ന ഉദ്ദേശത്തോടെ ബലപ്രയോഗം, ഐസിപി 452 അതിക്രമിച്ച് കടക്കൽ, ഐപിസി 509 സ്ത്രീത്വത്തെ അപമാനിക്കുന്ന അംഗവിക്ഷേപം, വാക്കുകൾ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തല്ലോട് തല്ല്, പിന്നെ എറിഞ്ഞു പറത്തി! ഗ്രീന്‍ഫീല്‍ഡില്‍ കിവികളെ തുരത്തി ഇന്ത്യ

വാളയാര്‍ ആള്‍ക്കൂട്ടക്കൊല; പ്രതികള്‍ക്ക് ജാമ്യം

ഫെബ്രുവരിയില്‍ വൈദ്യുതി ബില്‍ കുറയും; ഇന്ധന സര്‍ചാര്‍ജ് ഉണ്ടാവില്ല

കീപ്പറായും സ്ഥാനമില്ല, ​ഗ്ലൗ അണിഞ്ഞത് ഇഷാൻ! ലോകകപ്പ് ഇലവനിലെ സഞ്ജുവിന്റെ 'റോൾ' തുലാസിൽ?

വിവിധ ദേവസ്വം ബോർഡുകളിലെ 22 തസ്തികകളിൽ ഒഴിവുകൾ, അപേക്ഷിക്കാനുള്ള സമയപരിധി ഫെബ്രുവരി 20 വരെ നീട്ടി ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്

SCROLL FOR NEXT