പ്രതീകാത്മക ചിത്രം 
Kerala

മകളെ ശല്യം ചെയ്തതു തടഞ്ഞു; അച്ഛനെ കൊല്ലാൻ വീട്ടിലേക്ക് പാമ്പിനെ കടത്തി വിട്ടു; യുവാവ് പിടിയിൽ

ഇന്ന് പുലർച്ചെയാണ് സംഭവം. പെൺകുട്ടിയെ യുവാവ് പിന്നാലെ നടന്നു ശല്യം ചെയ്തിരുന്നു. ഇതു വീട്ടുകാർ വിലക്കി. ഇതിന്റെ വൈരാ​ഗ്യമാണ് പിന്നിൽ

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മകളെ ശല്യം ചെയ്തതു തടഞ്ഞ പിതാവിനെ കൊല്ലാൻ വീടിനുള്ളിലേക്ക് പാമ്പിനെ കടത്തിവിട്ടു. അമ്പലത്തിൻകാല സ്വദേശി രാജേന്ദ്രന്റെ വീടിനുള്ളിലേക്കാണ് പാമ്പിനെ കടത്തിവിട്ടത്. ഞെട്ടിക്കുന്ന കൊലപതാക ശ്രമവുമായി ബന്ധപ്പെട്ട് കോടന്നൂർ സ്വദേശി എസ്കെ സദനത്തിൽ കിച്ചു (30)വിനെ പൊലീസ് പിടികൂടി. 

ഇന്ന് പുലർച്ചെയാണ് സംഭവം. പെൺകുട്ടിയെ യുവാവ് പിന്നാലെ നടന്നു ശല്യം ചെയ്തിരുന്നു. ഇതു വീട്ടുകാർ വിലക്കി. ഇതിന്റെ വൈരാ​ഗ്യമാണ് പിന്നിൽ. 

പുലർച്ചെ മൂന്നരയോടെയാണ് ഇയാൾ പെൺകുട്ടിയുടെ വീട്ടിലെത്തിയത്. വീടിനു സമീപം ആരോ എത്തിയ ശബ്ദം വീട്ടുകാർ കേട്ടു. അതിനിടെ യുവാവ് പാമ്പിനെ അകത്തേക്കിട്ടു. 

വീട്ടുകാർ പാമ്പിനെ തല്ലിക്കൊന്നു. പാമ്പിനെ വീടിനുള്ളിൽ ഇട്ട് പ്രതി ബൈക്ക് ഉപേക്ഷിച്ചു ഓടി പോവുകയായിരുന്നു. ബൈക്കിന്റെ നമ്പർ മനസിലാക്കിയാണ് പ്രതി ആരെന്നു കണ്ടെത്തിയത്. 

പാമ്പ് ഏതു വിഭാ​ഗത്തിൽപ്പെട്ടതാണെന്നു കണ്ടെത്താൻ പാലോട് മൃ​ഗാശുപത്രിയിൽ പരിശോധന നടത്തും. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT