ഹരി​ഗോപാൽ ചുമതലയേൽക്കുന്നു  
Kerala

ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്ട്രേറ്ററായി എസ് ഹരിഗോപാല്‍ ചുമതലയേറ്റു

തൃശൂര്‍ ജില്ലാ കലക്ടര്‍ ശിഖ സുരേന്ദ്രനില്‍ നിന്നാണ് ഹരിഗോപാല്‍ ചുമതലയേറ്റത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

തൃശൂര്‍: ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്ട്രേറ്ററായി പൊതുഭരണ വകുപ്പിലെ അണ്ടര്‍ സെക്രട്ടറി എസ് ഹരിഗോപാല്‍ ചുമതലയേറ്റു. അഡ്മിനിസ്ട്രേറ്ററുടെ ചുമതല വഹിച്ചിരുന്ന തൃശൂര്‍ ജില്ലാ കലക്ടര്‍ ശിഖ സുരേന്ദ്രനില്‍ നിന്നാണ് ഹരിഗോപാല്‍ ചുമതലയേറ്റത്.

ദേവസ്വം കാര്യാലയത്തിലെ അഡ്മിനിസ്ട്രേറ്ററുടെ ചേംബറിലായിരുന്നു ചടങ്ങ്. ദേവസ്വം ചെയര്‍മാന്‍ എ.വി.ഗോപിനാഥ്, ഭരണ സമിതി അംഗങ്ങളായ സി.മനോജ്, മനോജ് ബി നായര്‍, എം.യു ഷിനിജ, ദേവസ്വം ജീവനക്കാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ചടങ്ങില്‍ ജില്ലാ കലക്ടര്‍ അഡ്മിനിസ്ട്രേറ്റര്‍ക്ക് ചുമതല കൈമാറി.

ദേവസ്വം സ്ഥിര നിക്ഷേപ രജിസ്റ്റര്‍, സ്വര്‍ണ്ണം, വെള്ളി സ്റ്റോക്ക് രജിസ്റ്റര്‍, ഡബിള്‍ ലോക്കര്‍ രജിസ്റ്റര്‍ എന്നിവയില്‍ ഒപ്പു രേഖപ്പെടുത്തി പുതിയ അഡ്മിനിസ്ട്രേറ്റര്‍ ചുമതലയേറ്റു. ചടങ്ങില്‍ ഡി.എ മാരായ കെ. ഗീത,പ്രമോദ് കളരിക്കല്‍, എം.രാധ കെ.എസ്.മായാദേവി, പി.ആര്‍.ഒ വിമല്‍ ജി നാഥ്, അസി. മാനേജര്‍ കെ.കെ. സുഭാഷ് ഉള്‍പ്പെടെ ജീവനക്കാരും സന്നിഹിതരായിരുന്നു.

Harigopal has assumed charge as the Guruvayur Devaswom Administrator

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെരഞ്ഞെടുപ്പ് അട്ടിമറിയില്‍ തെളിവ് ചോദിച്ചു, അത് ഞങ്ങളുടെ പക്കലുണ്ട്'; രാഷ്ട്രപതിയെ കണ്ട് ഇന്ത്യ സഖ്യ നേതാക്കള്‍

Today's Rashi Phalam October 10| ദാമ്പത്യത്തിൽ പരസ്പര സ്നേഹം വർധിക്കും, ജോലി തേടുന്നവർക്ക് പ്രതീക്ഷ നൽകുന്ന വിവരം

കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര്‍ ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്