Rahul Mamkootathil ഫയൽ
Kerala

'ഇതു ഭരണഘടനയുടെ കൂടി ഗതികേടാണ് !'

'അയാളെ സല്യൂട്ട് ചെയ്തിട്ട് വേണം അറസ്റ്റ് ചെയ്യാനെന്നതാണ് ജനാധിപത്യത്തിന്റെ ഗതികേട്'

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ബലാത്സംഗ പരാതി നല്‍കിയ യുവതിക്കു നേരെയുള്ള സൈബര്‍ അധിക്ഷേപത്തെ വിമര്‍ശിച്ച് പ്രശസ്ത അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍. ഇത്തരം ക്രിമിനലുകള്‍ക്ക് ഇരയാകുന്ന സ്ത്രീകളെ സൈബര്‍ലിഞ്ചിങ്ങിന് വിധേയമാക്കാന്‍ ഇക്കാലത്തും ആളുണ്ട് എന്നത് ഇനി ലോക്കപ്പില്‍ കിടത്തി ചികിത്സിക്കേണ്ട രോഗമാണ്. ഹരീഷ് വാസുദേവന്‍ അഭിപ്രായപ്പെട്ടു.

അയാളെ ഇപ്പോഴും ജനപ്രതിനിധിയായി ചുമക്കേണ്ടി വരുന്നത് ആ നാടിന്റെ ദയനീയാവസ്ഥയാണ്. അയാളെ അറസ്റ്റ് ചെയ്യേണ്ട പൊലീസ് ഇപ്പോഴും അയാളെ സല്യൂട്ട് ചെയ്തിട്ട് വേണം അറസ്റ്റ് ചെയ്യാനെന്നതാണ് ജനാധിപത്യത്തിന്റെ ഗതികേട്. ജയിപ്പിച്ചു വിട്ടാല്‍ ഏത് പെര്‍വേര്‍ട്ടിനെയും 5 വര്‍ഷം ചുമക്കേണ്ട അവസ്ഥ ഭരണഘടനയുടെ കൂടി ഗതികേടാണ്. ഹരീഷ് വാസുദേവന്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

രാഹുല്‍ മാങ്കൂട്ടത്തിനെ പോലൊരു പെര്‍വേര്‍ട്ട് ക്രിമിനലിന് വേണ്ടി അയാള്‍ക്കിരയാവുന്ന സ്ത്രീകളെ സൈബര്‍ലിഞ്ചിങ്ങിന് വിധേയമാക്കാന്‍ ഇക്കാലത്തും ആളുണ്ട് എന്നത് ഇനി ലോക്കപ്പില്‍ കിടത്തി ചികിത്സിക്കേണ്ട രോഗമാണ്. They should feel the taste of legal action for victim shaming. ഇരയ്‌ക്കെതിരെ ഡോഗ് വിസില്‍ മുഴക്കുന്ന ക്രിമിനലുകളും ഇതറിയണം.

ജാമ്യാപേക്ഷയില്‍ അയാള്‍ സമ്മതിച്ച കാര്യങ്ങള്‍ വെച്ചു അയാളുടെ വ്യക്തിഗത നിലവാരം നോക്കൂ (അതാണ് നിങ്ങളുടെയും നിലവാരമെങ്കില്‍ നിങ്ങള്‍ക്കും ഐക്യപ്പെടാം)

അയാളേ ഇപ്പോഴും ജനപ്രതിനിധിയായി ചുമക്കേണ്ടി വരുന്ന ഒരു നാടിന്റെ ദയനീയാവസ്ഥ ഒന്ന് ആലോചിച്ചുനോക്കൂ. അയാളെ അറസ്റ്റ് ചെയ്യേണ്ട പൊലീസ് ഇപ്പോഴും അയാളെ സല്യൂട്ട് ചെയ്തിട്ട് വേണം അറസ്റ്റ് ചെയ്യാനെന്നതാണ് ജനാധിപത്യത്തിന്റെ ഗതികേട്. ജയിപ്പിച്ചു വിട്ടാല്‍ ഏത് പെര്‍വേര്‍ട്ടിനെയും 5 വര്‍ഷം ചുമക്കേണ്ട അവസ്ഥ ഭരണഘടനയുടെ കൂടി ഗതികേടാണ്.

harish vasudevan's post

Lawyer Harish Vasudevan criticizes cyber abuse against woman who filed sexual assault complaint against Rahul Mamkootathil

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സര്‍ക്കാരും ഗവര്‍ണറും ധാരണയായി; സിസ തോമസിന് നിയമനം; സജി ഗോപിനാഥ് ഡിജിറ്റല്‍ സര്‍വകലാശാല വിസി

ബന്ധങ്ങള്‍ അധിക വരുമാനം നേടാനുള്ള അവസരം നല്‍കിയേക്കാം; ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

വയോധികയെ വീടിനുള്ളില്‍ കെട്ടിയിട്ട് ഒന്നരപ്പവനും പണവും കവര്‍ന്നു; പ്രതികള്‍ക്കായി അന്വേഷണം

ബോണ്ടി ബീച്ചില്‍ വെടിവെപ്പ് നടത്തിയ സാജിദ് അക്രം ഹൈദരാബാദ് സ്വദേശി; ഓസ്ട്രേലിയയില്‍ എത്തിയത് വിദ്യാര്‍ഥി വിസയില്‍

ഓഹരി വിപണിയില്‍ പണം നിക്ഷേപിച്ച് ലാഭ വാഗ്ദാനം; 76.35 ലക്ഷം തട്ടി, പ്രതി പിടിയില്‍

SCROLL FOR NEXT