ഹർഷിന/ടെലിവിഷൻ സ്ക്രീൻഷോട്ട് 
Kerala

കത്രിക വയറ്റിൽ കുടുങ്ങിയ സംഭവം; ഒരു കോടി രൂപ നഷ്ടപരിഹാരം വേണം, ഹർഷിന കോടതിയിലേക്ക്

ഒരുകോടി രൂപ നഷ്ടപരിഹാരം വേണമെന്നാണ് ആവശ്യം

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ കേസിൽ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ അനുമതി നൽകിയതിന് പിന്നാലെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സമരസമിതി കോടതിയിലേക്ക്. 
ഒരുകോടി രൂപ നഷ്ടപരിഹാരം വേണമെന്നാണ് ആവശ്യം. കോടതി നടപടികൾക്കുള്ള പണം പിരിച്ചെടുക്കാനാണ് ആലോചനയെന്നും സമിതി അറിയിച്ചു. 

കുന്നമം​ഗലം കോടതിയിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ച ശേഷമാകും നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹർജി നൽകുക. ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് ഹർഷിനയുടെ കേസിൽ ഡ‍ോ. സികെ രമേശൻ, ഡോ. എം ഷഹ്ന നഴ്സുമാരായ എം രഹന, കെജി മഞ്ജു എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയത്. 

സർ‌ക്കാർ തീരുമാനം അനുകൂലമെങ്കിലും പൂർണമായ നീതി ഇപ്പോഴും അകലെയാണെന്നും നീതി ഉറപ്പാകുന്നതു വരെ നിയമനടപടിയുമായി മുന്നോട്ടു പോകാനാണ് തീരുമാനമെന്നും ഹർഷീന പറഞ്ഞു. ഹർഷീനയുടെ പരാതിയിൽ അറസ്റ്റിലായ നാല് പ്രതികളും ഇപ്പോൾ ജാമ്യത്തിലാണ്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഔചിത്യം പാലിക്കണമായിരുന്നു'; തളിപ്പറമ്പിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ എംഎ ബേബി

സർക്കാർ സ്കൂളുകളിൽ ഗായത്രി മന്ത്രവും സരസ്വതി വന്ദനവും നിർബന്ധം; ഛത്തീസ്ഗഢ് സർക്കാരിന്റെ ഉത്തരവിനെതിരെ പ്രതിഷേധം

പഴയ കാമുകിയോ കാമുകനെയോ കാണുമ്പോൾ പാനിക് ആവാറുണ്ടോ? ഇതിന് പിന്നിൽ മനഃശാസ്ത്രപരമായ കാരണമുണ്ട്

'മഞ്ജു വാര്യർ കഞ്ഞി എടുക്കട്ടേ എന്ന് ചോദിക്കും, വേണ്ടെന്ന് പറഞ്ഞേക്കണേ രാജുവേട്ടാ'; 'ഒടിയൻ' പ്രഖ്യാപിച്ച് പൃഥ്വിരാജ്

ഒരേ ദിവസം തകര്‍ന്നുവീണത് തന്ത്രപ്രധാന ബോംബര്‍ വിമാനങ്ങള്‍; ശീതയുദ്ധത്തിലെ റഷ്യയുടെയും യുഎസിന്റെയും 'കരുത്ത്'

SCROLL FOR NEXT