സ്കൂൾ കുട്ടികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് പദ്ധതി പ്രതീകാത്മക ചിത്രം
Kerala

സ്കൂൾ കുട്ടികളുടെ ആരോ​ഗ്യവിവരങ്ങൾ ഇനി ഹെൽത്ത് കാർഡിൽ; വിദ്യാഭ്യാസ വകുപ്പ് ഡിജിറ്റലായി സൂക്ഷിക്കും

വൈദ്യപരിശോധന, ദന്തപരിശോധന, നേത്രപരിശോധന, പ്രതിരോധ കുത്തിവെപ്പ് തുടങ്ങിയവ പദ്ധതിയിൽ ഉൾപ്പെടും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സ്കൂൾ വിദ്യാർഥികളുടെ ആരോ​ഗ്യവിവരങ്ങൾ സൂക്ഷിക്കാൻ ഹെൽത്ത് കാർഡ് പദ്ധതിയുമായി സംസ്ഥാന സർക്കാർ. പദ്ധതിയിലൂടെ ഒരു കുട്ടി സ്കൂളിൽ ചേരുന്നതു മുതൽ 12-ാം ക്ലാസ് കഴിയുന്നതു വരെയുള്ള ആരോ​ഗ്യവിവരങ്ങൾ വിദ്യാഭ്യാസ വകുപ്പിന് കീഴിൽ ഡിജിറ്റലായി സൂക്ഷിക്കാനാകും.

ഇന്ത്യൻ മെഡിക്കൽ അസോസിയേഷനുമായി (ഐഎംഎ) ചേർന്ന് നടത്തുന്ന പദ്ധതിക്ക് വിദ്യാഭ്യാസ വകുപ്പിലെ കൈറ്റ് സാങ്കേതിക സഹായം നൽകും. സമഗ്ര സ്കൂൾ ഹെൽത്ത് പ്രോഗ്രാം നടപ്പാക്കുന്നതിന്‍റെ ഭാഗമായി നടത്തിയ വർക് ഷോപ്പ് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഒന്നു മുതൽ അഞ്ച് വരെയുള്ള ക്ലാസുകാരെ പ്രൈമറി, ആറ് മുതൽ എട്ടുവരെ അപ്പർ പ്രൈമറി, ഒൻപതും മുതൽ 12 വരെ ക്ലാസുകാരെ സെക്കൻഡറി എന്നിങ്ങനെ തിരിച്ചാണ് പദ്ധതി വിഭാവനം ചെയ്യുക. ‌‌വൈദ്യപരിശോധന, ദന്തപരിശോധന, നേത്രപരിശോധന, പ്രതിരോധ കുത്തിവെപ്പ് തുടങ്ങിയവ പദ്ധതിയിൽ ഉൾപ്പെടും. കൗമാരത്തിൽ നേരിടുന്ന പ്രശ്നങ്ങൾ നേരിടുന്നതിന് ഡോക്ടർമാരുടെ നേതൃത്വത്തിൽ പ്രത്യേക ക്ലാസുകളും സംഘടിപ്പിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തട്ടിപ്പല്ല, യാഥാര്‍ഥ്യം'; ഇത് പുതിയ കേരളത്തിന്റെ ഉദയമെന്ന് മുഖ്യമന്ത്രി

ഫുട്ബോൾ കളിക്കിടെ പന്ത് നെയ്യാറിൽ വീണു; എടുക്കാൻ ഇറങ്ങിയ 10ാം ക്ലാസ് വിദ്യാർഥി മുങ്ങി മരിച്ചു

വീണ്ടും സെഞ്ച്വറിയടിച്ച് കരുൺ നായർ; കേരളത്തിനെതിരെ മികച്ച തുടക്കമിട്ട് കർണാടക

'ഒന്നുകില്‍ ആണാകണം, അല്ലെങ്കില്‍ പെണ്ണാകണം; രണ്ടുകെട്ട മുഖ്യമന്ത്രി പിണറായി നാടിന്നപമാനം'

ബീ-കീപ്പിങ് കോഴ്സിലേക്ക് അപേക്ഷിക്കാം

SCROLL FOR NEXT