തിരുവനന്തപുരം: വോട്ടെടുപ്പ് ദിവസം അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്. വോട്ട് രേഖപ്പെടുത്താന്‍ പോകുമ്പോള്‍ കുട്ടികളെ കൊണ്ടുപോകരുതെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.
ബൂത്തില്‍ വോട്ടര്‍മാര്‍ ആറടി അകലം പാലിക്കണം. പരമാവധി മൂന്ന് വോട്ടര്‍മാരെ മാത്രമെ ബൂത്തിനകത്ത് അനുവദിക്കാവൂ. വോട്ട് ചെയ്യാന്‍ പോകുമ്പോള്‍ പേന കയ്യില്‍ കരുതണമെന്നും കോവിഡ് രോഗികള്‍ സുരക്ഷാമാനദണ്ഡം പാലിച്ചായിരിക്കണം ബൂത്തിലെത്തേണ്ടെതെന്നും ആരോഗ്യവകുപ്പ് നിര്‍ദേശത്തില്‍ പറയുന്നു.
തദ്‌ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുന്ന ജില്ലകളില്‍ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. അഞ്ച് ജില്ലകളിലെ പരസ്യ പ്രചാരണമാണ് ഇന്ന് അവസാനിക്കുക. ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിന്റെ ഭാഗമായികൊട്ടിക്കലാശം ഒഴിവാക്കണമെന്നാണ് നിര്‍ദേശം. ഇതു ലംഘിക്കുന്ന സ്ഥാനാര്‍ഥികള്‍ക്കെതിരേ നടപടിയുണ്ടാകും. നിയമം ലംഘിക്കുന്നവര്‍ക്കെതിരേ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരം നടപടിയെടുക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുന്നത്. ചൊവ്വാഴ്ചയാണ് അഞ്ചിടത്തും വോട്ടെടുപ്പ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates