Mohanlal 
Kerala

'എന്നെ ഞാനാക്കിയ എക്കാലത്തെയും കരുത്ത്; ദുഃഖത്തില്‍ പങ്കുചേര്‍ന്ന എല്ലാവര്‍ക്കും ഹൃദയപൂര്‍വം നന്ദി'; കുറിപ്പുമായി മോഹന്‍ലാല്‍

എന്നെ ഞാനാക്കിയ, എന്റെ ജീവിതയാത്രയില്‍ സ്നേഹവാത്സല്യം കൊണ്ടും സാമീപ്യം കൊണ്ടും എക്കാലവും കരുത്തായിരുന്ന എന്റെ പ്രിയപ്പെട്ട അമ്മ വിഷ്ണുപാദം പൂകി

സമകാലിക മലയാളം ഡെസ്ക്

തിരുവനനന്തപുരം: അമ്മയുടെ വിയോഗത്തെ തുടര്‍ന്ന് തന്റെ ദുഃഖത്തില്‍ പങ്കുചേര്‍ന്നവര്‍ക്ക് നന്ദി പറഞ്ഞ് നടന്‍ മോഹന്‍ലാല്‍. 'എന്നെ ഞാനാക്കിയ, എന്റെ ജീവിതയാത്രയില്‍ സ്നേഹവാത്സല്യം കൊണ്ടും സാമീപ്യം കൊണ്ടും എക്കാലവും കരുത്തായിരുന്ന എന്റെ പ്രിയപ്പെട്ട അമ്മ വിഷ്ണുപാദം പൂകി. അമ്മയുടെ വിയോഗത്തെ തുടര്‍ന്ന്, എന്റെ ദുഃഖത്തില്‍ നേരിട്ടും, അല്ലാതെയും പങ്കുചേര്‍ന്ന എല്ലാ പ്രിയപ്പെട്ടവര്‍ക്കും ഹൃദയപൂര്‍വം നന്ദി അറിയിച്ചുകൊള്ളട്ടെ. വീട്ടിലെത്തിയും, ഫോണ്‍ മുഖാന്തരവും, സമൂഹമാധ്യമങ്ങള്‍ വഴിയും അനുശോചനം രേഖപ്പെടുത്തിയ എല്ലാവര്‍ക്കും ഒരിക്കല്‍ക്കൂടി നന്ദി, സ്നേഹം, പ്രാര്‍ത്ഥന''- മോഹന്‍ലാല്‍ സാമൂഹിക മാധ്യമത്തില്‍ കുറിച്ചു.

മോഹന്‍ലാലിന്റെ കുറിപ്പ്‌

കഴിഞ്ഞ ചൊവ്വാഴ്ചയാണ് നടന്‍ മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരി അന്തരിച്ചത്. പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിയിലിരിക്കെയായിരുന്നു അന്ത്യം. തിരുവനന്തപുരത്തെ വീട്ടുവളപ്പിലായിരുന്നു സംസ്‌കാരം. മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍, മന്ത്രിമാര്‍ ഉള്‍പ്പടെ രാഷ്ട്രീയസിനിമാ മേഖലകളിലെ പ്രമുഖര്‍ വീട്ടിലെത്തി ലാലിന്റെ ദുഃഖത്തില്‍ പങ്കുചേര്‍ന്നിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എറിഞ്ഞു പിടിച്ച് വരുണ്‍, നെതര്‍ലന്‍ഡ്‌സിനെയും വീഴ്ത്തി ഇന്ത്യ

ശബരിമല തീര്‍ഥാടകരെ റോഡില്‍ ഇറക്കിവിട്ട സംഭവം; ഡ്രൈവറെ പിരിച്ചുവിട്ട് കെഎസ്ആര്‍ടിസി, കണ്ടക്ടര്‍ക്ക് സ്ഥലം മാറ്റം

ഐസിഫോസിൽ ഒഴിവുകൾ, അഭിമുഖം ഫെബ്രുവരി 24നും 26 നും

എല്ലാ ശനിയാഴ്ചയും ഹാജരാകണം, ഫോണ്‍ ചോര്‍ത്തല്‍ കേസില്‍ യൂട്യൂബര്‍ ഷാജന്‍ സ്‌കറിയയ്ക്ക് ഉപാധികളോടെ ജാമ്യം

'ഇനി വേണ്ട ആ ഇരുണ്ട യുഡിഎഫ് കാലം'; വിവാദങ്ങള്‍ ഓര്‍മപ്പെടുത്തി എല്‍ഡിഎഫ് സൈബര്‍ ക്യാംപയിന്‍

SCROLL FOR NEXT