'ചത്താ പച്ച'യിൽ കാമിയോ റോളിൽ മമ്മൂട്ടിയും; റിലീസ് തീയതി പുറത്ത്

നവാഗതനായ അദ്വൈത് നായർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
Chatha Pacha, Mammootty
Chatha Pacha, Mammoottyഫെയ്സ്ബുക്ക്
Updated on
1 min read

അർജുൻ അശോകൻ, റോഷൻ മാത്യു, വിശാഖ് നായർ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചത്താ പച്ചയുടെ റിലീസ് തീയതി പുറത്ത്. റെസിലിങ്ങിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. നടൻ മമ്മൂട്ടിയും ചിത്രത്തിൽ അതിഥി വേഷത്തിലെത്തുന്നുണ്ട്. റീൽ വേൾഡ് എന്റർടെയ്ൻമെന്റ് നിർമ്മിക്കുന്ന ആക്ഷൻ എൻ്റർടെയ്നർ ‘ചത്താ പച്ച ’ ജനുവരി 22 ന് പ്രദർശനത്തിനെത്തും.

നവാഗതനായ അദ്വൈത് നായർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഷിഹാൻ ഷൗക്കത്തിനോടൊപ്പം റിതേഷ് & രമേശ് എസ് രാമകൃഷ്ണൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. പാൻ ഇന്ത്യൻ ചിത്രമായ ചത്താ പച്ചയുടെ വിതരണാവകാശം നേടിയിരിക്കുന്നത് വേഫറർ ഫിലിംസ് ആണ്. ചിത്രത്തിൻ്റെ തമിഴ് നാട്, കർണാടക റിലീസ് കൈകാര്യം ചെയ്യുന്നത് പി വി ആർ ഐനോക്സ് പിക്ചേഴ്സ് ആണ്.

Chatha Pacha, Mammootty
'2025 പോലെ ഒരു വർഷം ഇനി എന്റെ ജീവിതത്തിൽ വരാതിരിക്കട്ടെ, പിന്നിൽ നിന്ന് കുത്തിയവർക്ക് നന്ദി'; ശ്രദ്ധേയമായി അപ്സരയുടെ കുറിപ്പ്

ആന്ധ്ര–തെലങ്കാന മേഖലയിൽ മൈത്രി മൂവി മേക്കേഴ്സ്, നോർത്ത് ഇന്ത്യയിൽ കരൺ ജോഹറിൻ്റെ ധർമ പ്രൊഡക്ഷൻസ് എന്നിവരാണ് റിലീസ് ഏറ്റെടുത്തിരിക്കുന്നത്. അന്താരാഷ്ട്ര തലത്തിൽ ഏകദേശം 100 രാജ്യങ്ങളിലേക്ക് ചിത്രം എത്തിക്കുന്നത് ദ് പ്ലോട്ട് പിക്ചേഴ്സാണ്. ചിത്രത്തിൻ്റെ സംഗീതവകാശം നേടിയിരിക്കുന്നത് ടി സീരീസ് ആണ്.

Chatha Pacha, Mammootty
എംടിയുടെ ഡ്രീം പ്രൊജക്ട്, 'രണ്ടാമൂഴം' ഒരുക്കാൻ ഋഷഭ് ഷെട്ടി ?

മലയാള സിനിമയിൽ ആദ്യമായി ശങ്കർ–എഹ്‌സാൻ–ലോയ് സംഗീതം ഒരുക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഗാനരചന വിനായക് ശശികുമാർ, പശ്ചത്താല സംഗീതം മുജീബ് മജീദ്. ഛായാഗ്രഹണം ആനന്ദ് സി. ചന്ദ്രൻ. ആക്ഷൻ കൊറിയോഗ്രഫി കലൈ കിങ്സൺ. എഡിറ്റിംഗ് പ്രവീൺ പ്രഭാകർ. തിരക്കഥ സനൂപ് തൈക്കൂടം.

Summary

Cinema News: Chatha Pacha movie release date out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com