പ്രതീകാത്മക ചിത്രം 
Kerala

ഇരുന്ന കസേര പോലും കത്തിക്കരിഞ്ഞു; ഇടിമിന്നലിൽ നിന്നും കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

ഇടിമിന്നലിലേറ്റ് പാരിപ്പള്ളി മൂന്ന് വീടുകൾക്ക് നാശനഷ്‌ടം 

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം: പാരിപ്പള്ളി കുളമടയിൽ ഇടിമിന്നലിൽ നിന്നും ഒരു കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്. കുളമട സ്വദേശികളായ പൊന്നമ്മയും കുടുംബവുമായി രക്ഷപ്പെട്ടത്. സമീപത്തെ വീട്ടിലേക്കു പോയി നിമിഷങ്ങൾക്കുള്ളിൽ വീട് മിന്നലേറ്റു തകർന്നു.

ഇന്നലത്തെ മഴയ്ക്ക് മുൻപുണ്ടായ ഇടിമിന്നൽ പൊന്നമ്മയുടെ ഷീറ്റ് മേഞ്ഞ വീട് ഏതാണ്ട് പൂർണമായും നശിച്ചു. കൂട്ടിൽ കിടന്ന വളർത്തുനായ ചത്തു. വീട്ടിലെ ടിവി ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കത്തി നശിച്ചു. പോകുന്നതിന് മുൻപ് പിതാവ് ടിവി കാണാനിരുന്ന കസേര മിന്നലേറ്റു കത്തിക്കരിഞ്ഞു.

മിന്നലേറ്റ് പ്രദേശത്തെ മറ്റ് രണ്ടു വീടുക‌ൾക്കും നാശനഷ്‌മുണ്ടായി. പച്ചയിൽ വീട്ടിൽ ഷീല, ചരുവിള വീട്ടിൽ ഷൈലജ എന്നിവരുടെ വീടുകളാണ് തകർന്നത്.  ഷീലയുടെ വീട്ടിലും നാശനഷ്ടം സംഭവിച്ചു. ഇലക്ട്രിക് മീറ്റർ, വയറിങ്, ഉപകരണങ്ങൾ എന്നിവ നശിച്ചു. ഭിത്തികളിലും മറ്റും പൊട്ടൽ ഉണ്ടായി. ഷൈലജയുടെ വീടിനോടു ചേർന്ന വൈദ്യുതി തൂണിനു നാശം സംഭവിച്ചു. തെരുവ് വിളക്ക് പൊട്ടിത്തെറിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

പെന്‍ഷന്‍ അപേക്ഷക്കായി എത്തി, നഗരസഭ ജീവനക്കാരിയെ കടിച്ച് പരിക്കേല്‍പ്പിച്ച് സ്ത്രീ

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

പടക്കം വില്‍പ്പനയ്ക്ക് നിരോധനം, ആഹ്ലാദ പ്രകടനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി; വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ

ജയിക്കാന്‍ വെറും 6 റണ്‍സ്; എറിഞ്ഞത് 6 യോര്‍ക്കറുകള്‍! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇതാ മറ്റൊരു 'ഷാ' (വിഡിയോ)

SCROLL FOR NEXT