ചിത്രം: സൂരജ് ടി പി 
Kerala

അതിതീവ്ര മഴ; കണ്ണൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി 

കണ്ണൂരിൽ ഇന്ന് റെഡ് അലർട്ട്

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ: അതിശക്തമായ മഴയെ തുടർന്ന് ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടർ നാളെ അവധി പ്രഖ്യാപിച്ചു. അംഗനവാടി, ഐസിഎസ്ഇ/സിബിഎസ്‌ഇ സ്കൂളുകള്‍, മദ്രസകള്‍ എന്നിവയ്‌ക്കും അവധി ബാധകമാണ്. നാളത്തെ അവധി മൂലം നഷ്ടപ്പെട്ടന്ന പഠന സമയം ക്രമീകരിക്കുന്നതിന്‌ ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ നടപടികള്‍ സ്വീകരിക്കണം.  

വിദ്യാര്‍ഥികളെ മഴക്കെടുതിയില്‍ നിന്ന്‌ അകറ്റി നിര്‍ത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്നും കലക്‌ടർ അറിയിച്ചു. അതേസമയം നാളെ നടത്താനിരുന്ന പിഎസ്‌സി പരീക്ഷകള്‍ക്ക്  മാറ്റമുണ്ടായിരിക്കുന്നതല്ല.  കണ്ണൂരിലും തിരുവന്തപുരത്തും റെഡ് അലർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. 

കണ്ണൂരില്‍ വീണ്ടും ഉരുള്‍ പൊട്ടി. ചെറുപുഴ പുളിങ്ങോം ഉദയം കാണാക്കുണ്ടിലാണ് ഉരുള്‍പൊട്ടിയത്. സമീപത്തെ റോഡ് ഒലിച്ചുപോയി. ആളപായമില്ല. കണ്ണൂരിലെ നഗരപ്രദേശങ്ങളിലും തീരദേശങ്ങളിലും ശക്തമായ മഴ പെയ്തത്. നദികളിലും തോടുകളിലും വെള്ളം കരകവിഞ്ഞു. വളപട്ടണം പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെയാണ് അഴിക്കോട് മേഖലയിലെ താഴ്ന്ന പ്രദേശങ്ങൡ വെള്ളം കയറി. 57 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. തളിപ്പറമ്പ്, പാനൂര്‍, തലശേരി തുടങ്ങി നഗരങ്ങളിലെ പ്രധാനറോഡുകളിലെല്ലാം വെള്ളക്കെട്ട് രൂക്ഷമാണ്. 

അഴീക്കോട് മണ്ഡലത്തില്‍ 3 ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നത്. 125 പേരെ മാറ്റി പാര്‍പ്പിച്ചതായും 50 ഓളം പേര്‍ ബന്ധു വീടുകളിലേക്ക് മാറിയതായും കെ വി സുമേഷ് എംഎല്‍എ അറിയിച്ചു. ചാലാട് മണല്‍ കിസാന്‍ റോഡ് പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. നിരവധി വീടുകളില്‍ വെള്ളം കയറിയതോടെ അതിവേഗത്തില്‍ ആളുകളെ ഒഴിപ്പിച്ചു. കണ്ണൂര്‍ കാപ്പിമലയില്‍ ഉരുള്‍ പൊട്ടലുണ്ടായി. വൈതല്‍ കുണ്ട് വെള്ളച്ചാട്ടത്തിന് സമീപമാണ് ഉരുള്‍ പൊട്ടിയത്. ബിനോയ് എന്ന ആളുടെ പറമ്പിലാണ് ഉരുള്‍ പൊട്ടല്‍ ഉണ്ടായത്. വന്‍തോതില്‍ കൃഷി നാശം ഉണ്ടായി. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

കനത്ത മഴ; ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു; മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം

വിവാഹ ഘോഷയാത്രയ്ക്കിടെ ബൈക്കിലെത്തിയ സംഘം വരനെ വെടിവച്ചു കൊന്നു; അക്രമികള്‍ക്കായി തിരച്ചില്‍

രാജ്യത്ത് ഇന്ധനവില വര്‍ധിച്ചേക്കും; ജനവിധി അറിയാന്‍ ഇനി രണ്ടുനാള്‍ കൂടി; ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്; യൂറോപ്പില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് തിരുവ 25 ശതമാനമാക്കും

SCROLL FOR NEXT