ഫയല്‍ ചിത്രം 
Kerala

ബുധനാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത; 13 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുത്

കേരള-ലക്ഷദ്വീപ്-കര്‍ണാടക തീരങ്ങളില്‍ ഇന്നു മുതല്‍ ജൂലൈ ആറുവരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: അടുത്ത ബുധനാഴ്ച വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്തെ 13 ജില്ലകളില്‍ ഇന്ന് ശക്തമായ മഴ ഉണ്ടാകുമെന്നാണ് അറിയിപ്പ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,  കോട്ടയം, ഇടുക്കി,  എറണാകുളം, തൃശ്ശൂര്‍, പാലക്കാട്,  മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. 

നാളെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകലില്‍ മഞ്ഞ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. തിങ്കളാഴ്ച ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

മത്സ്യത്തൊഴിലാളി ജാഗ്രതാ നിര്‍ദ്ദേശം

കേരള-ലക്ഷദ്വീപ്-കര്‍ണാടക തീരങ്ങളില്‍ ഇന്നു മുതല്‍ ജൂലൈ ആറുവരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല. കേരള-ലക്ഷദ്വീപ്- കര്‍ണാടക തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എക്‌സിറ്റ് പോളില്‍ ക്ലീന്‍ സ്വീപ്, പത്തില്‍ പത്തിലും യുഡിഎഫ്; സര്‍വേ ഫലങ്ങള്‍ ഇങ്ങനെ...

സദ്യയ്‌ക്കൊപ്പം 'ഭാഗ്യവും' വിളമ്പി; കല്യാണത്തിന് വന്നവര്‍ക്ക് 'കാരുണ്യ ലോട്ടറി' സമ്മാനിച്ച് കുടുംബം

'മുഖ്യമന്ത്രി ആകാനുള്ള വ്യാമോഹം വിലപ്പോകില്ല'; വിഡി സതീശനെതിരെ തൊടുപുഴയിലും പോസ്റ്റര്‍

എക്സിറ്റ്പോൾ ഫലത്തിൽ പ്രതീക്ഷയോടെ യുഡിഎഫ്, പ്രത്യാഘാതം ​ഗുരുതരമെന്ന് പുടിന്റെ മുന്നറിയിപ്പ്; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'ക്ലാസ് ക്ലാസന്‍'; റണ്‍മല താണ്ടി ഓറഞ്ച് പട; കൂറ്റന്‍ ടോട്ടലുയര്‍ത്തിയിട്ടും മുംബൈയ്ക്ക് പരാജയം!

SCROLL FOR NEXT