heavy rainfall 
Kerala

മലവെള്ളപ്പാച്ചിൽ, വെള്ളക്കെട്ട്, ​ഗതാ​ഗതക്കുരുക്ക്... പെരുമഴപ്പെയ്ത്തിൽ വലഞ്ഞ് ജനം

എറണാകുളത്ത് ഇടിമിന്നലിൽ വീട് തകർന്നു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ കനത്ത മഴ തുടരുന്നു. എറണാകുളത്തിന്റെ കിഴക്കൻ മേഖലകളിലും തിരുവനന്തപുരം, കണ്ണൂർ ജില്ലകളിലെ മലയോര മേഖലകളിലും അതിശക്തമായ മഴയാണ്. പലയിടത്തും ജന ജീവിതം ദുഃസഹമായി. വെള്ളക്കെട്ടുകൾ രൂപപ്പെടുകയും ​ഗതാ​ഗതം തടസപ്പെടുകയും ചെയ്തു. വരുന്ന നാല് ദിവസം കേരളത്തിലെ വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് അടക്കം പ്രഖ്യാപിച്ചിട്ടുണ്ട്.

കനത്ത മഴയെ തുടർന്നു കണ്ണൂർ ചെറുപുഴയിലുണ്ടായ മലവെള്ളപ്പാച്ചിലിൽ രണ്ട് വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. പ്രാപ്പൊയിലിൽ വീടിനു മുകളിലേക്ക് മതിൽ ഇടിഞ്ഞു വീണു. ആളപായമില്ല.

എറണാകുളത്ത് വൈകീട്ടോടെയാണ് വ്യാപകമായി മഴ പെയ്തത്. കൊച്ചി ന​ഗരത്തിലും പെരുമഴപ്പെയ്ത്തായിരുന്നു. ഇലഞ്ഞിയിൽ ഇടിമിന്നലിൽ വീട് തകർന്നു. വൈദ്യുതി ഉപകരണങ്ങൾ കത്തി നശിച്ചു. വീട്ടിലുണ്ടായിരുന്ന മൂന്ന് പേർക്ക് പരിക്കേറ്റു. ആലുവ കെഎസ്ആർടിസി, റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ വൻ ​ഗതാ​ഗതക്കുരുക്കാണ് ഉണ്ടായത്. രാത്രിയിലും മഴ തുടരാനാണ് സാധ്യത.

തിരുവനന്തപുരത്തും മലയോര മേഖലയിൽ കനത്ത മഴ തുടരുകയാണ്. മണിക്കൂറുകളോളം മഴ ശക്തമായി പെയ്തതോടെ തിരുവനന്തപുരം- തെങ്കാശി റോഡിൽ വെള്ളം കയറി. പാലോട് ഇളവട്ടത്ത് ​ഗതാ​ഗതം തടസപ്പെട്ടു. ഇളവട്ടം ജങ്ഷനു സമീപത്തുള്ള തോട്ടിൽ നിന്നു വെള്ളം റോഡിലേക്ക് കയറി വെള്ളക്കെട്ട് രൂപപ്പെട്ടതോടെയാണ് ​ഗതാ​ഗതം താറുമാറായത്. ചെറു വാഹ​നങ്ങൾക്കു പോകാൻ സാധിക്കാതെ സ്ഥിതിയാണ്. വാഹനങ്ങൾ മറ്റൊരു പാതയിലൂടെ വഴിതിരിച്ചു വിടുകയാണ്.

വെള്ളക്കെട്ട് രൂപപ്പെട്ടതോടെ റോഡ് ഏതാണെന്നും തോട് ഏതാണെന്നും അറിയാത്ത അവസ്ഥ അപകട സാധ്യത വർധിപ്പിക്കുന്നു. കോവളം, വിഴിഞ്ഞം, വെങ്ങാനൂർ, മുക്കോല, ഉച്ചക്കട ഭാ​ഗങ്ങളിലും കനത്ത മഴയാണ് പെയ്തത്.

heavy rainfall: There is heavy rain in the eastern parts of Ernakulam and the hilly areas of Thiruvananthapuram and Kannur districts.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആന്ധ്ര ക്ഷേത്രത്തില്‍ ദുരന്തം; തിക്കിലും തിരക്കിലും 9 മരണം, നിരവധിപ്പേര്‍ക്ക് പരിക്ക്

സ്ത്രീകളെയും കുട്ടികളെയും നിരത്തിനിര്‍ത്തി വെടിവച്ചുകൊന്നു, സുഡാനില്‍ കൂട്ടക്കൊല, ആഭ്യന്തര കലാപം രൂക്ഷം

ബിജെപി കൗണ്‍സിലറുടെ ആത്മഹത്യ: വായ്പ തിരിച്ചടയ്ക്കാത്തവരില്‍ സംസ്ഥാന ഭാരവാഹികള്‍ വരെ, നേതൃത്വത്തെ വെട്ടിലാക്കി എം എസ് കുമാര്‍

'ഞങ്ങള്‍ക്ക് ഇത് വെറും ഭരണപരിപാടിയല്ലായിരുന്നു, ഒരായിരം മനുഷ്യരുടെ ജീവിതവുമായി ചേര്‍ന്ന് നടന്നൊരു യാത്ര'

30,000 രൂപയില്‍ താഴെ വില, നിരവധി എഐ ഫീച്ചറുകള്‍; മിഡ്- റേഞ്ച് ശ്രേണിയില്‍ പുതിയ ഫോണ്‍ അവതരിപ്പിച്ച് നത്തിങ്

SCROLL FOR NEXT