പ്രതീകാത്മക ചിത്രം 
Kerala

നാവികസേനാ ആസ്ഥാനത്ത് ഹെലികോപ്റ്റര്‍ തട്ടി ഒരാള്‍ മരിച്ചു

നാവികസേന ആസ്ഥാനത്തെ ഐഎന്‍എസ് ഗരുഡ റണ്‍വേയില്‍ നിന്ന് ഉയര്‍ന്നുപൊങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി;

കൊച്ചി നാവികസേനാ ആസ്ഥാനത്ത് ഹെലികോപ്റ്റര്‍ തട്ടി ഒരാള്‍ മരിച്ചു. ദക്ഷിണനാവിക കമാൻഡ് ആസ്ഥാനത്തെ ഐഎൻഎസ് ഗരുഡയിലെ റൺവേയിലാണ് അപകടമുണ്ടായത്. റൺവേയിൽ വച്ചു ഹെലികോപ്റ്ററിന്റെ റോട്ടർ ബ്ലേഡ് തട്ടിയാണ് അപകടം.

അപകടസമയത്ത് രണ്ടു പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. ഇവർ സുരക്ഷിതരാണെന്നാണു റിപ്പോര്‍ട്ട്.ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു അപകടം ഉണ്ടായത്. സാങ്കേതിക തകരറാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

നേരത്തെ പരിശീലന പറക്കലിനിടെ നാവിക സേനയുടെ ചേതക്ക് ഹെലികോപ്റ്റര്‍ ആണ് അപകടത്തില്‍പ്പെട്ടതെന്നായിരുന്നു പുറത്തുവന്ന വിവരം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കുതിച്ചുയർന്ന് ജിഎസ്എൽവി എഫ്- 18; 'നാവിക്' പരമ്പരയിലെ 'എൻവിഎസ്- 03' ഭ്രമണപഥത്തിൽ

നാളെ മുതല്‍ ഇരുട്ടിലാകുമോ?; വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ഇന്നത്തെ ഒപി സേവനങ്ങൾ: വിഭാഗങ്ങളും സമയക്രമവും അറിയാം

ന്യൂനമര്‍ദ്ദം: നാളെ മുതല്‍ മൂന്ന് ദിവസം ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; യെല്ലോ അലര്‍ട്ട്

Today's Rashi Phalam October 31| പ്രണയ ബന്ധത്തിൽ പരസ്പര വിശ്വാസം വർധിക്കും