പ്രതീകാത്മക ചിത്രം 
Kerala

ഇരുചക്ര വാഹനങ്ങളില്‍ നാല് വയസ്സിന് മുകളിലുള്ളവര്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധം; പിഞ്ചുകുട്ടികള്‍ക്ക് അധിക സുരക്ഷാ സംവിധാനങ്ങള്‍ 

നാല് വയസ്സിന് മുകളിലുള്ളവര്‍ക്ക് ഇരുചക്ര വാഹനങ്ങളില്‍ ഹെല്‍മെറ്റ് നിര്‍ബന്ധമെന്ന് സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  നാല് വയസ്സിന് മുകളിലുള്ളവര്‍ക്ക് ഇരുചക്ര വാഹനങ്ങളില്‍ ഹെല്‍മെറ്റ് നിര്‍ബന്ധമെന്ന് സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ്. കേന്ദ്രമോട്ടോര്‍വാഹനനിയമം സെക്ഷന്‍ 129ല്‍ ഇതുസംബന്ധിച്ച് വ്യക്തത വരുത്തിയിട്ടുണ്ടെന്നും സംസ്ഥാന മോട്ടോള്‍ വാഹന വകുപ്പ് കുറിപ്പില്‍ പറയുന്നു. 

നാലു വയസ്സിന് താഴെയുള്ളവര്‍ക്ക് പ്രത്യേക അധികസുരക്ഷാ സംവിധാനങ്ങളോടെ (സേഫ്റ്റി ഹാര്‍നസും ക്രാഷ് ഹെല്‍മെറ്റും) അത്യാവശ്യഘട്ടങ്ങളില്‍ ഇരുചക്ര വാഹനങ്ങളില്‍ കൊണ്ടുപോകാം എന്നും മോട്ടോര്‍ വാഹന നിയമത്തിലും ചട്ടങ്ങളിലും ഭേദഗതി ചെയ്ത് വ്യക്തത വരുത്തിയിട്ടുമുണ്ട്. സഹയാത്രികന്‍ നാലു വയസ്സിനു മുകളിലാണെങ്കില്‍ അയാളെ ഒരു പൂര്‍ണ്ണയാത്രികന്‍ എന്ന  നിലയ്ക്കാണ് നിയമപരമായിത്തന്നെ കണക്കാക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!

കാസര്‍കോട് തൃക്കരിപ്പൂരില്‍ വീട്ടമ്മ കിണറ്റില്‍ വീണ് മരിച്ചു

മലപ്പുറത്ത് തോട്ടില്‍ വീണ് നാലുവയസുകാരന്‍ മരിച്ചു

കണ്ണൂരിലെ മലയോര മേഖലയില്‍ കനത്ത മഴ; പാല്‍ചുരം റോഡ് തകര്‍ന്നു, പഴശ്ശി ഡാം തുറക്കും