police പ്രതീകാത്മക ചിത്രം
Kerala

ഇന്‍ഫോ പാര്‍ക്കിലെ വനിത ശുചിമുറിയില്‍ ഒളി കാമറ; അന്വേഷണം തുടങ്ങി

പാര്‍ക്ക് സെന്റര്‍ ഡെപ്യൂട്ടി മാനേജര്‍ നല്‍കിയ പരാതിയില്‍ ഇന്‍ഫോപാര്‍ക്ക് പൊലീസ് കേസ് എടുത്തു.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഇന്‍ഫോപാര്‍ക്കിലെ ശുചിമുറിയില്‍ ഒളികാമറ വെച്ചതായി കണ്ടെത്തി. പാര്‍ക്ക് സെന്റര്‍ കെട്ടിടത്തിലെ വനിതാ ശുചിമുറിയിലാണ് കാമറ കണ്ടെത്തിയത്. പാര്‍ക്ക് സെന്റര്‍ ഡെപ്യൂട്ടി മാനേജര്‍ നല്‍കിയ പരാതിയില്‍ ഇന്‍ഫോപാര്‍ക്ക് പൊലീസ് കേസ് എടുത്തു.

സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഇന്‍ഫോ പാര്‍ക്ക് പൊലീസ് അറിയിച്ചു.

ക്ലോസറ്റിരിക്കുന്ന ഭാഗത്തേക്ക് തിരിച്ചുവച്ച രീതിയിലായിരുന്നു കാമറ.കണ്ടെത്തുന്ന സമയത്തും കാമറ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. ഈ മാസം 26ന് ഉച്ചകഴിഞ്ഞാണ് കാമറ ഘടിപ്പിച്ചിരിക്കുന്നതായി കണ്ടെത്തിയത് എന്ന് എഫ്‌ഐആറില്‍ പറയുന്നു. ബിഎന്‍എസ് 77, ഐടി ആക്ടിലെ 66(ഇ) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

Kerala police have launched an investigation following the discovery of a hidden camera in a restroom at Infopark

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

7500 പേര്‍ മാത്രം, അഭയാര്‍ഥി പരിധി വെട്ടിച്ചുരുക്കി ട്രംപ്; പ്രഥമ പരിഗണന ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള വെളുത്തവര്‍ഗക്കാര്‍ക്ക്

'എനിക്ക് തനിച്ച് ചെയ്യാന്‍ കഴിയാത്തത്, ദൈവത്തിന് നന്ദി'; കണ്ണീരോടെ ജമീമ

ജയം തേടി ഇന്ത്യയും ഓസ്‌ട്രേലിയയും നേര്‍ക്ക് നേര്‍; രണ്ടാം ടി20 ഇന്ന്

അനന്ത, പത്മനാഭസ്വാമിക്ഷേത്രത്തെ കുറിച്ചുള്ള സമഗ്ര വിവരങ്ങൾ; ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ കോഫി ടേബിള്‍ ബുക്ക് പ്രകാശനം ചെയ്തു

'ഓരോ ചലനങ്ങളും നിരീക്ഷിക്കുന്നു, മുറിയില്‍ തനിച്ചാണെന്ന് പോലും മനസിലാക്കും'; സ്മാര്‍ട്ട്ഫോണുകളിലെ ജിപിഎസ് നിസാരമല്ലെന്ന് പഠനം

SCROLL FOR NEXT