ഹൈക്കോടതി 
Kerala

'നാണക്കേട്, എന്താണ് കേരളത്തെ കുറിച്ച് പുറം ലോകം ചിന്തിക്കുക?'; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

ഒരു വിദേശി തുറന്നു കിടന്ന കാനയില്‍ വീണു. എന്തൊരു നാണക്കേടാണിത്. നടക്കാന്‍ പോലും പേടിക്കേണ്ട സ്ഥലമെന്നല്ലേ ആളുകള്‍ ഇവിടുത്തെക്കുറിച്ച് വിചാരിക്കൂ? എങ്ങനെയാണ് എന്നിട്ട് ടൂറിസം വളര്‍ത്തുക.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഫോര്‍ട്ട് കൊച്ചിയില്‍ ഓടയില്‍ വീണു വിദേശസഞ്ചാരിക്കു പരിക്കേറ്റ സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. എന്താണ് കൊച്ചിയെക്കുറിച്ചും കേരളത്തെക്കുറിച്ചും പുറംലോകം ചിന്തിക്കുകയെന്ന് ചോദിച്ച ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി. കഴിഞ്ഞയാഴ്ചയാണ് കാനയില്‍ വീണ് ഫ്രഞ്ച് പൗരന് പരിക്കേറ്റത്.

'ഒരു വിദേശി തുറന്നു കിടന്ന കാനയില്‍ വീണു. എന്തൊരു നാണക്കേടാണിത്. നടക്കാന്‍ പോലും പേടിക്കേണ്ട സ്ഥലമെന്നല്ലേ ആളുകള്‍ ഇവിടുത്തെക്കുറിച്ച് വിചാരിക്കൂ? എങ്ങനെയാണ് എന്നിട്ട് ടൂറിസം വളര്‍ത്തുക. ഇത് ഈ നഗരത്തെ മാത്രമല്ല, ടൂറിസം മാപ്പില്‍ കേരളത്തെ തന്നെ ബാധിക്കുന്ന കാര്യമല്ലേ ? ഒന്നും നേരെയാകാന്‍ സമ്മതിക്കില്ല എന്നതാണ് സ്ഥിതി'- ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.

ഫീസ് വര്‍ധന: കേരള-കാലിക്കറ്റ് സര്‍വകലാശാല കോളജുകളില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്കി സമരം

നിര്‍മാണത്തിലിരിക്കുന്ന അരൂര്‍തുറവൂര്‍ ദേശീയപാത സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ അമിക്കസ് ക്യൂറിക്ക് കോടതി നിര്‍ദേശം നല്‍കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശനെ കണ്ട് 'മുങ്ങി' രാഹുല്‍ മാങ്കൂട്ടത്തില്‍, ആശാ സമര വേദിയില്‍ 'ഒളിച്ചു കളി'

പഞ്ചസാരയിൽ ഉറുമ്പ് വരാതെ നോക്കാം

ആരോ​ഗ്യം ട്രാക്ക് ചെയ്യാൻ, വീട്ടിൽ കരുതേണ്ട 6 മെഡിക്കൽ ഉപകരണങ്ങൾ

രാവിലെ വെറും വയറ്റിൽ ഉലുവ വെള്ളം കുടിച്ചാൽ...

ആരൊക്കെ വന്നാലും ബാഹുബലിയുടെ തട്ട് താഴ്ന്ന് തന്നെയിരിക്കും! റീ റിലീസ് കളക്ഷനിൽ പുതുചരിത്രം കുറിച്ച് രാജമൗലി ചിത്രം

SCROLL FOR NEXT